തമിഴ്‌നാട്ടില്‍ പ്രചാരത്തിലുള്ള പാമ്പാട്ടി ചിത്തന്‍പാട്ടിനെ അനുകരിച്ച് നാരായണഗുരു രചിച്ചതാണ് കുണ്ഡലിനിപ്പാട്ട്. അഥവാ പാമ്പാട്ടിച്ചിന്ത്'. സ്വന്തം മനസ്‌സിനെത്തന്നെ ആടുന്ന പാമ്പായി സങ്കല്പിച്ച്, അതിന് നല്‍കുന്ന നിര്‍ദ്‌ദേശത്തിന്റെ രൂപത്തിലുള്ളതാണ് രചന. സ്വന്തം ഇരിപ്പിടമായ (പുനം) ശിവനെ തന്നില്‍ത്തന്നെ കണ്ടുകൊണ്ട് ആടിക്കളിക്കാനുള്ള നിര്‍ദ്‌ദേശമാണ് മനസ്‌സിനു നല്‍കുന്നത്.
നാരായണഗുരുകുലം.