നക്ഷത്രങ്ങളേ കാവല്‍ (1971)
ഭീകര മരണങ്ങളുടെയും അവിഹിതവേഴ്ചകളുടെയും കഥ പറയുകയാണ് പത്മരാജന്. മൂല്യങ്ങള്‍ക്ക് വിലയില്ലാതാകുന്നു. എല്ലാം നിരര്‍ത്ഥകമാകുന്ന, ധാര്‍മ്മികതയ്ക്ക് വിലകല്‍പ്പിക്കാത്ത സാമൂഹികാവസ്ഥ. പ്രഭു കല്യാണിയെ ബലാത്സംഘം ചെയ്യാനൊരുങ്ങുന്നു. ഇന്ദിരയെ ഗര്‍ഭിണിയാക്കുന്നു. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഇന്ദിര മരിക്കുന്നു. വര്മ്മാജിയുമായും വീട്ടുവേലക്കാരന് ദാമോദരനുമായും അവിഹിത ബന്ധമുണ്ടായിരുന്ന ശോഭയെ പ്രഭു വിവാഹം കഴിക്കുന്നെങ്കിലും ശോഭ ആത്മഹത്യചെയ്യുന്നു. പ്രഭു കല്യാണിയെ വിവാഹംചെയ്യുന്നു. ശോഭയും വര്മ്മാജിയുംതമ്മില് ബന്ധമുണ്ടായിരുന്നുവെന്ന സത്യം ഗ്രഹിക്കുന്ന പ്രഭു വര്മ്മാജിയ്ക്ക് വിഷംകൊടുക്കുന്നു. സംഭവബഹുലമായ ഈ നോവല്‍ ലൈംഗിക അരാജകത്വത്തിന്റെയും മനുഷ്യന് നേരിടുന്ന നിസഹായതയുടെയും കഥ പറയുന്നു. കെ.എസ്. സേതുമാധവന് 1978 ല്‍ ഈ നോവല്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്.
Leave a Reply