നിരീശ്വരന്‍
(നോവല്‍)
വി.ജെ ജയിംസ്
വി.ജെ ജയിംസിന്റെ പ്രസിദ്ധമായ നോവലാണ് നിരീശ്വരന്‍. മിത്തുകള്‍ ഉണ്ടാകുന്നതെങ്ങനെ എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കാന്‍ ശ്രമിക്കുന്ന ആഭാസന്മാര്‍ അശുഭസമയത്ത് ആഭാസത്തെരുവില്‍ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
കുറേനാള്‍ ഈശ്വരപൂജചെയ്തിട്ടും ദുരിതവും ദുഃഖവും മാത്രം ബാക്കിയുള്ള, തെറ്റിദ്ധരിക്കപ്പെട്ട ഒരു എമ്പ്രാന്തിരിയെ അവിടെ ആരാധനക്കും ഏല്‍പ്പിക്കുന്നു. തുടര്‍ന്ന് ആ തെരുവില്‍ ഉണ്ടാകുന്ന എല്ലാ അത്ഭുതങ്ങളും നിരീശ്വരന്റെ കൃപകൊണ്ടാണെന്ന് പ്രചരിക്കുകയും നിരീശ്വരവിശ്വാസം അവിടെ
ബലപ്പെടുകയും ചെയ്യുന്നു. നിരീശ്വരപ്രാര്‍ത്ഥനയാല്‍ ജോലി ഇല്ലാത്തവന് ജോലി ലഭിക്കുന്നു. വേശ്യാവൃത്തിയിലുള്ളവള്‍ക്ക് ഒരു രക്ഷകനെ ലഭിക്കുന്നു. അങ്ങനെ ഈശ്വരന്‍ എന്ന മിത്തിനെതിരെ നിര്‍മ്മിക്കപ്പെട്ട് നിരീശ്വരന്‍ മറ്റൊരു മിത്തായി തീരുന്നു.
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2017
വയലാര്‍ അവാര്‍ഡ് 2019