ജ്ഞാനസൂര്യന്റെ ധര്‍മ്മരശ്മികള്‍
ശ്രീനാരായണഗുരുവിന്റെ ശിഷ്യപ്രമുഖരെക്കുറിച്ചുള്ള ഗ്രന്ഥം. ഗുരുദേവന് എന്ന സൂര്യചൈതന്യനില് നിന്ന് ശക്തിയും ഊര്‍ജ്ജവും ഉള്‍ക്കൊണ്ട് സമൂഹത്തെ നയിച്ച സന്ന്യാസി ശ്രേഷ്ഠര്‍. ശിവലിംഗദാസസ്വാമികള്‍, ബോധാനന്ദസ്വാമികള്‍, സത്യവ്രതസ്വാമികള്‍, ജോണ്‍ ധര്‍മ്മതീര്‍ത്ഥന്‍, നടരാജഗുരു തുടങ്ങിയവരും. ഗുരുവുമായി ഉണ്ടായിരുന്ന ബന്ധം ഇതില്‍ നിന്നറിയാം. അവതാരികയില്‍ ഡോ. സുകുമാര്‍ അഴീക്കോട് എഴുതുന്നു: 'ഇന്ത്യയില്‍ മൂല്യച്യുതി ഏറ്റവും കൂടുതല്‍ ബാധിച്ച സന്ന്യാസവൃത്തിയില്പ്പെട്ടിരിക്കുന്നവര്ക്ക് തങ്ങളുടെ സന്ന്യാസവും ഗുരുദേവന്റെ ആദിശിഷ്യര് ലോകത്തിനു കാണിച്ചുകൊടുത്ത സന്ന്യാസവും തമ്മിലുള്ള അന്തരം താരതമ്യംചെയ്തു മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ ഉപകരിക്കും.
പ്രസാ: പൂര്‍ണ്ണ പബ്ളിക്കേഷന്‍സ്. 2010
Leave a Reply