നോവല്‍ സാഹിത്യം
ആദ്യപതിപ്പ്: 1930 മാര്‍ച്ച്
എം.പി. പോളിന്റെ ആദ്യകൃതി. പത്തിലേറെ പതിപ്പുകള്‍. നോവല്‍ സാഹിത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്തെന്ന് മനസ്സിലാക്കാന്‍ സന്നദ്ധതയുള്ള എഴുത്തുകാര്‍ക്ക് ഗ്രന്ഥരചനയ്ക്ക് വളരെ പ്രയോജനകരമായ കൈപ്പുസ്തകമാണിത്. വസ്തുനിര്‍ണ്ണയം, കഥ, ഇതിവൃത്തം, ഇതിവൃത്തത്തിന്റെ പഞ്ചഘടകങ്ങള്‍, പരിണാമഗുപ്തി, വസ്തുവിഭാഗം, പാത്രവിവരണം, ആദര്‍ശം, അന്യോപദേശം, എന്നീ തത്വങ്ങള്‍ ആവിഷ്ക്കരിച്ചശേഷം ഗ്രന്ഥകാരന് ഭാഷാനോവലുകളുടെ വിദഗ്ദ്ധ നിരൂപണവും നടത്തുന്നുണ്ട്. 1887 ഒക്ടോബറില്‍ പ്രസിദ്ധപ്പെടുത്തിയ മലയാളത്തിലെ ആദ്യ നോവലായ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ചന്തുമേനോന്‍, സി.വി. രാമന്‍പിള്ള, അപ്പന് തമ്പുരാന് തുടങ്ങിയവരുടെ കൃതികള്‍ വരെ നിരൂപണം ചെയ്തിരിക്കുന്നു. ഗദ്യകഥാ സാഹിത്യം, കുന്ദലത, ബാല്യകാലസഖി എന്നീ മൂന്ന് അനുബന്ധങ്ങളുമുണ്ട്. ബഷീറിന്റെ ബാല്യകാലസഖി ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേടാണ് എന്നത് പ്രസിദ്ധം. നോവല്‍ സാഹിത്യത്തിന് അവതാരിക എഴുതിയിരിക്കുന്നത് എടമരത്ത് വി. സെബാസ്റ്റിയന് ആണ്.
Leave a Reply