ഒരു വഴിയും കുറെ നിഴലുകളും (1959)
രമണി എന്ന പെണ്‍കുട്ടിയുടെ മനസില്‍ വന്നുവീഴുന്ന നിഴലുകളുടെയും അതിനുള്ളില്‍ തെളിയുന്ന വഴിയുടെയും ചിത്രീകരണമാണ് ഒരു വഴിയും കുറെ നിഴലുകളും. കോളേജ് പഠനകാലത്ത് അടുക്കാന്‍ ശ്രമിച്ച പുരുഷന്മാര്ക്കായി അവള് പ്രണയം കരുതിവച്ചു. അന്തര്‍മുഖിയും കവിതയെഴുതുന്നവളുമായ രമണി മാധവമേനോന്റെ ഭാര്യാപദവി കൊതിച്ചുകൊണ്ട് തേടിവന്ന ആലോചനകളൊക്കെയും തിരസ്ക്കരിച്ചു. എന്നാല്‍ ആ മോഹവും അസ്തമിക്കുന്നു. ക്ഷയരോഗിയായിതീര്ന്ന അപ്പു എന്ന മുറച്ചെറുക്കന്റെ ഭാര്യയാകാന്‍ വിധിക്കപ്പെടുകയാണ് രമണി. ആഗ്രഹിച്ചതൊന്നും സ്വന്തമാക്കാനാകാതെ എല്ലാം ഉള്ളിലൊതുക്കി കഴിയാന്‍ വിധിക്കപ്പെടുന്ന സ്ത്രീജീവിതം ഈ നോവലില്‍ രാജലക്ഷ്മി ആവിഷ്ക്കരിക്കുന്നു.
കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഈ കൃതി നേടി.
പ്രസാ: നാഷണല്‍ ബുക്സ് സ്റ്റാള്‍, കോട്ടയം
Leave a Reply