പുല്ലേലിക്കുഞ്ചു
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് പുല്ലേലിക്കുഞ്ചു. ആര്‍ച്ച് ഡീക്കന്‍ കോശിയാണ് രചയിതാവ്. കേരളത്തിന്റെ പഴയകാല സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളും കീഴാള ജീവിതപ്രശ്നങ്ങളും പങ്കുവയ്ക്കുന്ന രചനയായ പുല്ലേലി കുഞ്ചു 1882ല്‍ പ്രസിദ്ധീകൃതമായി. പുല്ലേലികുഞ്ചുപിള്ള, രാമപ്പണിക്കര് എന്നിവരുടെ സംഭാഷണവും ബൈബിള്‍ വില്പനക്കാരുടെ പ്രസംഗവുമാണ് ഇതിന്റെ ഉള്ളടക്കം. ഒന്നാം ഭാഗത്ത് ജാതിഭേദത്തെക്കുറിച്ചും രണ്ടാം ഭാഗത്ത് ബിംബാരാധനയെക്കുറിച്ചുമുള്ള സംവാദമാണ്. മൂന്നാം ഭാഗത്ത് ബൈബിള്‍ കച്ചവടക്കാരന്റെ ക്രിസ്തു മഹത്ത്വപ്രസംഗമാണ്. മലയാളത്തിലെ ആദ്യ നോവലാണ് പുല്ലേലിക്കുഞ്ചു എന്നു് ചില പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മറ്റു ചില പണ്ഡിതന്മാര്, കോളിന്‍സ് മദാമ്മ രചിച്ച് അവരുടെ ഭര്‍ത്താവായ റിച്ചാര്‍ഡ് കോളിന്‍സ് 1877ല്‍ പരിഭാഷപ്പെടുത്തിയ ഘാതകവധത്തേയോ 1887 ഒക്ടോബറില്‍ പ്രസിദ്ധീകൃതമായ അപ്പു നെടുങ്ങാടിയുടെ 'കുന്ദലത'യേയോ ആണ് പ്രഥമ മലയാള നോവലായി കരുതുന്നതു്. ഇതില്‍ ഘാതകവധം മൂലകൃതിയല്ല; കുന്ദലതയാകട്ടെ പുല്ലേലിക്കുഞ്ചു പ്രസിദ്ധീകൃതമായതിനുശേഷം അഞ്ചുവര്‍ഷം കഴിഞ്ഞു പ്രസിദ്ധീകൃതമായ കൃതിയും.
ദളിതരുടെ പക്ഷത്തുനിന്നു രചന നടത്തിയ ഇത് മലയാളത്തിലെ ആദ്യത്തെ ദളിത് സാഹിത്യകൃതിയായും പരിഗണിക്കപ്പെടുന്നു.
Leave a Reply