താജിന്റെ നാടകങ്ങള്‍ ദീപ്തമായ ഒരു സ്‌നേഹപ്രപഞ്ചത്തെക്കുറിച്ചുള്ള സമരോല്‍സുകമായ സ്വപ്നങ്ങള്‍ മാത്രമല്ല, അത് സാക്ഷാത്ക്കരിക്കാനുള്ള കലാത്മകമായ പ്രയോഗവുമാണ്. ആഭിചാരക്രിയകളുടെ ഇരുണ്ട ലോകമൊരുക്കി അരങ്ങിനെ അഭിനയംകൊണ്ട്  കേവലമായി അന്ധാളിപ്പിക്കാനുള്ള കരവിരുത് പ്രദര്‍ശിപ്പിക്കാനല്ല, മനുഷ്യജീവിതത്തിന്റെ അനന്ത വൈചിത്ര്യമാര്‍ന്ന ചലനങ്ങള്‍ക്ക് ശബ്ദമൗനങ്ങളുടെ ഭിന്നവ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് സകലതിനെയും ഒരു ജീവിത ദര്‍ശനത്തിലേക്ക് ഉത്ഗ്രഥിച്ചു ചേര്‍ക്കുകയാണ് സ്വന്തം രചനകളിലൂടെ താജ് നിര്‍വ്വഹിച്ചത്.
                                    -കെ.ഇ. എന്‍