ദന്തസിംഹാസനം
(ചരിത്രം)
മനു എസ്.പിള്ള
ഡി.സി ബുക്‌സ് 2023
തിരുവിതാംകൂര്‍ ചരിത്രത്തിലെ അപൂര്‍വവും അജ്ഞാതവുമായ കഥകളും ചരിത്രവും ഇഴചേരുന്ന പ്രശസ്ത ഇംഗ്ലീഷ് കൃതിയായ ദ ഐവറി ത്രോണിന്റെ പരിഭാഷ. ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498-ല്‍ വാസ്‌കോ ദ ഗാമ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയതോടെ രാഷ്ട്രീയവൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രദേശിക ഭരണകൂടങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണു. സാര്‍വജനീന സ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന ഒരു വ്യാപാര സമൂഹത്തിന്റെ ഉടയാട- അറബി, ജൂത, ചൈനീസ് വ്യാപാരികളും നിപുണരായ സാമൂതിരിമാരും ഉള്‍പ്പെടുന്ന- പിച്ചിച്ചീന്തപ്പെടുകയും രക്തച്ചൊരിച്ചിലിന്റെയും അരാജകത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമാവുകയും ചെയ്തു. അതിനിടയില്‍നിന്നും ഉദയം ചെയ്ത മാര്‍ത്താണ്ഡവര്‍മ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവിതാംകൂര്‍ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു.
തുടര്‍ന്നുള്ള രണ്ടു നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നില്‍ അധികാരത്തെച്ചൊല്ലി നടന്ന ഹാനികരമായ സംഘര്‍ഷത്തിനാണ്. ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതു ലക്ഷ്മിബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാരുടെ അധികാരപ്പോരാട്ടങ്ങളും മനു എസ്. പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം കണ്ടെത്തിയ വിവരങ്ങള്‍ വായനക്കാരെ തികച്ചും വിസ്മയഭരിതരാക്കും.
Leave a Reply