(നോവല്‍)
തകഴി ശിവശങ്കരപ്പിള്ള
ഡി.സി ബുക്‌സ് 2023
ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള തകഴിയുടെ പ്രസിദ്ധമായ ഈ നോവല്‍ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്നു. ഇശക്കിമുത്തു, മകന്‍ ചുടലമുത്തു, ചുടലമുത്തുവിന്റെ മകന്‍ മോഹനന്‍. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ചശേഷം ഇശക്കിമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്‌നിപര്‍വതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം. മോഹനന്‍ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്പോഴും അയാളില്‍ കുടികൊണ്ടു. ശ്മശാനപാലകനായി മാറുമ്പോള്‍ അയാള്‍ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടര്‍ന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനന്‍ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കില്‍ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവന്‍ ഇശക്കിമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകള്‍തോറും കയറിയിറങ്ങിയ മോഹനന്‍ അഗ്‌നിനാളമായിരുന്നു. ആളിപ്പടരുന്ന അഗ്‌നിനാളം…