ഉമ്മാച്ചു (1954)
ഉറൂബ് (പി.സി.കുട്ടികൃഷ്ണന്)
മലയാള നോവലില്‍ അതുവരെ അപരിചിതമായിരുന്ന അന്തരീക്ഷമായിരുന്നു ഉമ്മാച്ചുവിലേത്. വിചിത്രമായ ജീവിതവൃത്തികള്ക്ക് നിദാനമായ മനുഷ്യമനസിന്റെ സൂക്ഷ്മതലങ്ങളാണ് ഉറൂബ് ഇതില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ മനോമണ്ഡലം സമജ്ജസമായി ഇവിടെ അനാവരണം ചെയ്യുന്നു. അന്നുവരെ ഇത്തരം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാളനോവല്‍ പരിചയിച്ചിരുന്നില്ല. ഉമ്മാച്ചു മായനെ സ്നേഹിച്ചു, എന്നാല്‍ അവര്‍ തമ്മിലുള്ള വിവാഹം നടന്നില്ല. അതിനു കാരണക്കാരനായ അഹമ്മദുണ്ണിയെ അടിച്ചുവീഴ്ത്തി മായന്‍ നാടുവിടുന്നു. ഉമ്മാച്ചുവിനെ ബീരാന് ഭാര്യയാക്കി. അവര്‍ക്കു അബ്ദു എന്ന ഒരു മകന് ജനിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മായന്‍ തിരിച്ചെത്തിയ രാത്രിയില്‍ ബീരാന് കൊല്ലപ്പെടുന്നു. ഉമ്മാച്ചുവിന് മായനില് ഹൈദ്രോസ്, മരയ്ക്കാന്‍ എന്നീ കുട്ടികളുണ്ടാകുന്നു. ചാപ്പുണ്ണിനായരുടെ മകന് ചിന്നമ്മുവിനെ അബ്ദു വിവാഹം കഴിക്കുന്നു. അങ്ങനെ പുതിയ തലമുറയുടെ കഥ ആരംഭിക്കുന്നു.
ഓരോ കഥാപാത്രവും പുലര്‍ത്തുന്ന തനിമയിലൂടെ ജീവിതത്തെക്കുറിച്ച് മൗലികമായ ദര്ശനമവതരിപ്പിക്കുകയാണ് ഉറൂബ്. 1971 ല്‍ പി.ഭാസ്ക്കരന്റെ സംവിധാനത്തില്‍ ഈ നോവല്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്.
Leave a Reply