ഉഷ്ണമേഖല (1969)
ആദര്‍ശങ്ങള്‍ അര്‍ത്ഥശൂന്യമാകുന്ന കാലത്തെ ഏകാകിയായ മനുഷ്യന്റെ ദുരന്തമാണ് ഉഷ്ണമേഖലയിലെ പ്രമേയം. യൗവ്വനത്തില്‍ ശിവന് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു വീടിനെ മറന്ന് നാടുനന്നാക്കാന്‍ പുറപ്പെടുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ മരണം ശിവന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമാകുന്നു. ഇനിയെന്ത്? ബാധ്യതകളുടെ മുന്നില്‍, അമ്മയുടെ ചോദ്യത്തിനു മുന്നില്‍ അയാള്‍ പകച്ചുനിന്നു. ഒടുവില്‍ പാര്‍ട്ടിയുടെ അനുവാദത്തോടുകൂടി അയാള്‍ നഗരത്തിലെത്തുന്നു. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന് സത്യത്തില്‍നിന്ന് വേര്‍പെട്ട് അയഥാര്‍ത്ഥമായ മറ്റൊരു ലോകത്തില്‍ അകപ്പെടുകയാണയാള്. നഗരത്തിന്റെ പരിതസ്ഥിതികളുമായി പൊരുത്തപ്പെടാന്‍ അയാള്‍ക്ക് കഴിയുന്നില്ല. അയാള്‍ അപരിചിതനാണ്. സമൂഹത്തിന്റെ സാമാന്യഗതിയുമായി പൊരുത്തപ്പെടാന്‍ കഴിയാതെ സ്വയം അന്യനായി മാറുന്ന മനുഷ്യന്റെ മുഖമാണ് കാക്കനാടന് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യം എന്നത് അര്‍ത്ഥശൂന്യമാകുമ്പോള്‍ ഉദാസീനനായിരിക്കുക, ഉപഹാസമനോഭാവത്തോടെ എന്തിനെയും നേരിടുക എന്നതാണ് നോവല്‍ നല്കുന്ന പാഠം.
Leave a Reply