(കവിത)
സുഭാഷ് വലവൂര്‍
പരിധി പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം 2013
എഴുപത്തിയേഴു കവിതകളുടെ സമാഹാരം. ആത്മീയാന്വേഷണത്തിന്റെ ഏതോ ഘട്ടത്തില്‍ എഴുതിയ, ധ്യാനാത്മകമായി വായിക്കേണ്ട, കവിതകളോടൊപ്പം സാമൂഹ്യനിരീക്ഷണവും സാമൂഹ്യവിമര്‍ശനവും ഉള്ളടക്കം ചെയ്ത കവിതകള്‍. ബൈബിള്‍ ഉദ്ധരണികള്‍, വിശേഷിച്ചും ക്രിസ്തുവചനങ്ങള്‍, പല കവിതകളുടേയും വിഷയമായിട്ടുണ്ട്. കേവല കാല്‍പ്പനിക ആവിഷ്‌കാരമായ കവിതകളുമുണ്ട്. ചെറിയ കവിതകളാണ്. കൂടുതല്‍ അമൂര്‍ത്തമായിപ്പോയോ എന്ന് ആറ്റൂര്‍ സംശയം പ്രകടിപ്പിച്ച കവിതകള്‍ ഇതിലുണ്ട്. ചലച്ചിത്രത്തോടുള്ള ഇഷ്ടം ചില ലോകോത്തര ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട കവിതകള്‍ എഴുതാന്‍ ഇടയാക്കിയിട്ടുണ്ട്.  സാനന്ദരാജിന്റെ അവതാരിക.
‘ആത്മാവിലേക്ക് വളര്‍ന്ന് വികസ്വരമാകുന്ന കവിതകളുടെ സമാഹാരം.  ക്ഷണിക ജീവിതത്തിന്റെ ദാര്‍ശനിക സമസ്യകളിലേക്ക് ഉയരുന്ന കവിതകളും സമകാലിക സംഭവങ്ങളുടെ ആത്മസ്പര്‍ശമുളവാക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളും സുഭാഷ് വലവൂരിന്റെ കവിതകളിലുണ്ട്. കാവ്യലയം കാത്തുസൂക്ഷിക്കുന്ന കവിതകളുടെ വേറിട്ട സമാഹാരം’