യാത്രാ വിവരണം)
സുഭാഷ് വലവൂര്‍
പരിധി പബ്ലിക്കേഷന്‍സ് 2020
സുഭാഷ് വലവൂര്‍ 2018 ല്‍ നടത്തിയ കൈലാസ-മാനസസരോവര്‍ യാത്രയ്ക്കുശേഷം എഴുതിയ യാത്രാവിവരണമാണ് ‘ഇരുള്‍ സാഗരത്തിലെ നവനീതപുഷ്പം’.  യാത്രാ വിവരണങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തമായ ഒരു ശൈലിയാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചിട്ടുള്ളത്. പൈതൃക യാത്രാവിവരണം എന്ന സംജ്ഞയാണ് ഗ്രന്ഥകാരന്‍ ഈ ഗണത്തില്‍ പെടുന്ന പുസ്തകങ്ങള്‍ക്ക് നല്‍കുന്നത്. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ ചരിത്ര, പുരാവസ്തു പ്രാധാന്യം പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാന്‍ കഴിയുന്ന ശൈലിയിലാണ് രചന.
ഈ കൈലാസ യാത്രാ വിവരണത്തില്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മറ്റു കൃതികളില്‍ നിന്ന് വ്യത്യസ്തമായി ടിബറ്റന്‍ ബുദ്ധമത സങ്കല്പങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. ടിബറ്റന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പുസ്തകം എഴുതിയിട്ടുള്ളത്. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ പ്രോ-വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ.കെ.എസ്.രവികുമാറാണ് അവതാരിക എഴുതിയിട്ടുള്ളത്.