(ലേഖനസമാഹാരം)
രാജന്‍ കല്ലേലിഭാഗം
സുജിലി പബ്ലിക്കേഷന്‍സ്, കൊല്ലം 2023
അനന്തവും അജ്ഞാതവും അപാരവുമായ പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്കുള്ള ഒരു സാഹസിക സഞ്ചാരമാണ് ഈ കൃതി. നിലവിലുള്ള പ്രഖ്യാപിത ദൈവങ്ങള്‍ക്ക് നിലനിറുത്തുന്ന ഭൗതിക പ്രപഞ്ചത്തിലാണ് ഭാവിയുടെ പ്രത്യാശയെന്ന് പ്രപഞ്ചത്തിന്റെ നിഗൂഢവും അപരിമേയവുമായ സ്ഥലരാശികളിലൂടെ ബൗദ്ധികസഞ്ചാരം നടത്തി എഴുത്തുകാരന്‍ സ്ഥാപിക്കുന്നു. ഭൂമിയേയും അതിലെ മണ്ണിനേയും മരത്തേയും ഗൃഹത്തേയും കുറിച്ച് ഹൃദയസംവാദം നടത്തുന്ന ഈ കൃതി വായിച്ചുകഴിയുമ്പോള്‍ പ്രപഞ്ചത്തെക്കുറിച്ച് പുതിയൊരുള്‍ക്കാഴ്ചയിലേക്ക് നാമെത്തിച്ചേരുന്നു.