രാമചന്ദ്ര ഗുഹ
വിവ: ഉമാരാജ് മേനോന്‍
ഡി.സി ബുക്‌സ് 2022
ഓരോ ഇന്ത്യക്കാരനിലും പ്രതിപക്ഷ ബഹുമാനം, മതപരവും ലിംഗപരവുമായ സമത്വം, മതസൗഹാര്‍ദം, ഇവയൊന്നും സ്വജീവിതത്തില്‍ പകര്‍ത്താനാവാത്തിടത്തോളംകാലം രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നു പറയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത ആളാണ് മഹാത്മാഗാന്ധി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മടങ്ങിവരവു മുതല്‍ സ്വാതന്ത്ര്യംകിട്ടിയതിനുശേഷം ഗാന്ധിയുടെ കൊലപാതകം വരെയുള്ള പോരാട്ടജീവിതകാലത്തെ അടയാളപ്പെടുത്തുകയാണ് രാമചന്ദ്ര ഗുഹ ഈ കൃതിയില്‍. ഹൈന്ദവതയിലൂന്നിയ ഫാസിസ്റ്റ്  പ്രവണതകളെ എന്നും തുറന്നുകാട്ടാറുള്ള രാമചന്ദ്ര ഗുഹയുടെ ചരിത്രപരമായ ഉള്‍ക്കാഴ്ചകള്‍ ഇതില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.