(പഠനം)
എം.എം. അക്ബര്‍
ഐ.പി.എച്ച് ബുക്‌സ് 2022

ജെന്‍ഡര്‍ ന്യൂട്രാലിറ്റി, സ്വവര്‍ഗാനുരാഗത്തെ നിയമാനുസൃതമാക്കാനുള്ള നീക്കം, എല്‍ജിബിറ്റി ആക്റ്റിവിസം തുടങ്ങിയവയെല്ലാം സ്ത്രീ പുരുഷന്‍മാര്‍ക്കിടയിലെ ജൈവശാസ്ത്രപരമായ വ്യത്യസ്തതകളെ നിരാകരിച്ച് മനുഷ്യരെ അമാനവീകരിക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്സിന്റെ ആശയങ്ങളും പ്രയോഗങ്ങളുമാണ്. ജെന്‍ഡര്‍ പൊളിറ്റിക്സ് മുന്നോട്ടുവയ്ക്കുന്ന അപകടകരമായ സാമൂഹിക ക്രമത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും അവരുടെ വാദമുഖങ്ങളെയും സിദ്ധാന്തങ്ങളെയും ശാസ്ത്രീയമായി അപഗ്രഥിക്കുകയും ജനമനസ്സുകളെ സ്വാധീനിക്കാനുള്ള അവരുടെ വിപണന തന്ത്രങ്ങളെ തുറന്നുകാണിക്കുകയും ചെയ്യുന്ന പഠനം.