(കവിതകള്‍)
എന്‍.സുരേന്ദ്രന്‍
നൂറ്റിയമ്പതില്‍പരം തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് താളം തെറ്റിയ ജലവഴികള്‍. ഡോ.എന്‍.രാജന്‍ ഇങ്ങനെ എഴുതുന്നു: ശ്ലാഘനീയമായ ഹൃദ്യതയോടെയാണ് സുരേന്ദ്രന്‍ രചന നിര്‍വഹിക്കുന്നത്. കൃത്രിമ യത്നത്തിന്റെ വിയര്‍പ്പുതുള്ളികള്‍ ആ വിരല്‍ത്തുമ്പില്‍ പടരാറില്ല. അസ്വസ്ഥതയുടെ ഗിരിശൃംഗത്തില്‍ നിന്നുകൊണ്ടുള്ള ഗര്‍ജനങ്ങളും ഗദ്ഗദങ്ങളുമാണ് സുരേന്ദ്രന്റെ കവിതകളില്‍. മനുഷ്യാവസ്ഥയുടെ ബന്ധനങ്ങള്‍ക്കെതിരെ നിരന്തരം കലഹിക്കുന്ന കവിതകളാണ് സുരേന്ദ്രന്റേത്.