പാടാത്ത പൈങ്കിളി (1955)
മുട്ടത്തുവര്‍ക്കി
ദരിദ്രനായ ലൂക്കോസിന്റെ മകള്‍ ചിന്നമ്മയാണ് ഈ നോവലിലെ നായിക. പണമില്ലാത്തതിനാല്‍ ചക്കരവക്കനെ അവള്‍ക്ക് വിവാഹം കഴിക്കാനാകുന്നില്ല. എന്നാല്‍ അവളെ നിഗൂഡമായി പ്രണയിച്ചിരുന്ന ധനികനായ തങ്കച്ചന് അവളെ വിവാഹംകഴിക്കുന്നു. തങ്കച്ചനെ സ്വപ്നംകണ്ടു നാളുകള്‍ പോക്കിയിരുന്ന ധനിക കുമാരിയായ ലൂസി മഠത്തില്‍ ചേരുന്നു. പഴയ സ്കൂള്‍ അധ്യാപകന്റെ ദയനീയ സ്ഥിതിയാണ് ഈ നോവലില്‍ മുട്ടത്തു വര്‍ക്കി അവതരിപ്പിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യവും സ്വാര്‍ത്ഥതയും ചൂണ്ടിക്കാട്ടുന്ന നോവലിസ്റ്റ് അതിനുള്ള പ്രതിവിധിയായി സ്നേഹവും ഔദാര്യവുമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം ജീവിത വ്യാഖ്യാനമാണ് സാമാന്യജനത്തിന് മുട്ടത്തുവര്‍ക്കിയുടെ നോവലുകളോട് താല്പര്യം തോന്നുവാന്‍ കാരണമായത്. 1957 ല്‍ ഈ നോവല്‍ ചലച്ചിത്രമായി.
Leave a Reply