ഭാഷാകൗടലീയം
ചന്ദ്രഗുപ്തമൗര്യന്റെ ഉപദേഷ്ടാവായിരുന്ന കൗടില്യന് രചിച്ച സുപ്രസിദ്ധമായ ‘അര്‍ത്ഥശാസ്ത്ര’ത്തിന്റെ മലയാളത്തിലെ ആദ്യ വിവര്ത്തനകൃതിയാണിത്. എ.ഡി. 12-ാം ശതകമാണ് ഇതിന്റെ കാലം. തമിഴ് മിശ്രഗദ്യത്തില്പ്പെടുന്ന ഇതിന്റെ കര്‍ത്താവ് ആരെന്നറിയില്ല. ഒരു നമ്പൂതിരിയാണെന്ന് ഊഹിക്കുന്നു.
കൃതിയില്‍ നിന്ന്:
“അതുകൊണ്ടു ഭരിക്കപ്പെട്ട രാജാക്കള്‍ പ്രജകള്‍ക്കു യോഗക്ഷേമങ്കള് ചെയ്വിതു. അവരള്ക്കു പിഴയുമറിയും കൊടുക്കാത്തവരള് രാജാവിനുടയ പാപം കൊള്‍വര്‍. അതെയുമല്ല പ്രജകള്‍ക്കു യോഗക്ഷേമം കൊടുക്കിന്റോരിലും പടുവര്. ആകിന്റമയാല് ഉഞ്ഛ ഷഡ്ഭാഗം കാട്ടില്‍ ഋഷികളും കൊടുപ്പര്”.
Leave a Reply