മാധ്യമപ്രവര്‍ത്തനവും സര്‍ഗാത്മകതയും
(ലേഖന സമാഹാരം)
എഡി. ചെറുകര സണ്ണി ലൂക്കോസ്
കേരള പ്രസ് അക്കാദമി 2014
മാധ്യമപ്രവര്‍ത്തനത്തില്‍ സര്‍ഗാത്മകതയ്ക്കുള്ള സ്ഥാനം സംബന്ധിച്ച് വിവിധ ലേഖകര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. പത്രപ്രവര്‍ത്തനത്തിന് ഭാവന ഒരവശ്യഘടകമല്ലെന്നു പറയുന്നവരും മറിച്ചഭിപ്രായപ്പെടുന്നവരുമുണ്ട്. സാഹിത്യം ഭാവനയുടെ ലോകമാണ്. പത്രപ്രവര്‍ത്തനം യഥാര്‍ഥ വസ്തുതകള്‍ അനാവരണം ചെയ്യേണ്ട മേഖലയാണ്. ജീവിതത്തോട് എത്ര അടുത്തുനില്ക്കുന്ന സാഹിത്യരചനയാണെങ്കിലും അതില്‍ എഴുത്തുകാരന്റെ ഭാവനാസിദ്ധിയില്ലെങ്കില് അതു കേവലം ഡോക്യുമെന്റേഷനാകുന്നു. വാര്‍ത്തയും ഭാവനാത്മകമായി അവതരിപ്പിക്കാം. അപ്പോള്‍ അതു വായനക്കാരന് കൂടുതല്‍ ആസ്വാദ്യകരമായിത്തീരുന്നു. പുതിയ കാലത്തെ ആഖ്യാനരീതികള്‍ വാര്‍ത്തയെ കഥപോലെ അവതരിപ്പിക്കുന്നു. വാര്‍ത്തയില്‍നിന്ന് വസ്തുത ലഭിക്കുമ്പോള്‍ കഥകളില്‍നിന്ന് അനുഭൂതി ഉളവാകുന്നു. വസ്തുതയും അനുഭൂതിയും രണ്ടും വാര്‍ത്തയില്‍ സംയോജിക്കുമ്പോഴാണ് വായനക്കാരന് വാര്‍ത്ത സര്‍ഗാത്മകമാവുന്നത്.
ഡോ.എം.വി.തോമസ്, ഡോ.എന്‍.സാം,ഡോ.പോള്‍ മണലില്‍, ഡോ.ബാബു ചെറിയാന്, ബി.മുരളി, ജോസ് പനച്ചിപ്പുറം, പി.കെ.രാജശേഖരന്, വീണ ജോര്‍ജ്, മാങ്ങാട് രത്നാകരന് തുടങ്ങിയവരുടേതാണ് ലേഖനങ്ങള്‍.
Leave a Reply