വേഷപ്പകര്‍ച്ചകള്‍
(കഥകള്‍)
പ്രകാശ് കിളിമാനൂര്‍
കലാപൂര്‍ണ്ണ പബ്ലിക്കേഷന്‍സ്
എന്തായിരിക്കണം ചെറുകഥയെന്ന സാഹിത്യരൂപമെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള പ്രകാശ് കിളിമാനൂര്‍ വിവിധ കാലഘട്ടങ്ങളിലായി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകളുടെ പുസ്തകരൂപമാണ് വേഷപ്പകര്‍ച്ചകള്‍. വര്‍ത്തമാനകാല ജീവിതത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ചില വൈരുധ്യങ്ങളും വൈകൃതങ്ങളും ഒരുവിധ നിറക്കൂട്ടുകളുമില്ലാതെ ഈ കഥകളില്‍ അനുഭവിക്കാം. കഥകള്‍ ഒന്നും അധികം നീളമുള്ളതല്ല. വാക്കുകള്‍ ആവശ്യത്തിനുവേണ്ടി മാത്രം പ്രയോഗിക്കുകയാണ്. മതിര ബാലചന്ദ്രന്റേതാണ് അവതാരിക.
Leave a Reply