കേരളത്തിലെ നൃത്തരൂപങ്ങള്‍, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അക്കാദമിയാണ് കേരള സംഗീത നാടക അക്കാദമി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് അക്കാദമി സ്ഥാപിച്ചത്. 1958 ഏപ്രില്‍ 26ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്രു ഉദ്ഘാടനം ചെയ്തു. അക്കാദമി തൃശൂരിലാണ്. ദില്ലിയിലെ കേന്ദ്ര സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. അക്കാദമി എല്ലാ വര്‍ഷവും ഓരോ മേഖലയ്ക്കും പ്രത്യേകമായി പുരസ്‌കാരങ്ങള്‍ നല്‍കുന്നു.