ചോളമണ്ഡലം കലാഗ്രാമം
തമിഴ്നാട്ടിലെ മദ്രാസ് ജില്ലയില്‍ നിന്ന് ഏകദേശം 9 കിലോമീറ്റര്‍ അകലെയായാണ് ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. 1964ല്‍ 'മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ്സ്' എന്ന കലാലയത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാന്‍ മുന്‍കൈ എടുത്തത്. ഇന്ന് കല, കരകൗശല മണ്ഡലങ്ങളില്‍ ഒരു പ്രധാന കലാകേന്ദ്രമായി ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജ് അറിയപ്പെടുന്നു. പ്രശസ്ത ചിത്രകാരനായിരുന്ന കെ.സി.എസ്. പണിക്കര്‍ ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിനു പിന്നിലെ ഒരു വലിയ പ്രേരക ശക്തിയായിരുന്നു. കലാകാരന്മാര് ഈ കലാഗ്രാമത്തില്‍ ഒന്നിച്ചു താമസിക്കുകയും അവരുടെ കഴിവുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.കലാ പ്രദര്‍ശനങ്ങള്‍ നടത്തുന്നതിനായി ഒരു കലാ പ്രദര്‍ശന ശാല (ആര്‍ട്ട് ഗാലറി) ചോളമണ്ഡലത്തില്‍ ഉണ്ട്. കരിങ്കല്ല്, തടി, ചെമ്പ്, വെങ്കലം, എന്നിവ കൊണ്ടുള്ള പ്രതിമകള്‍ കലാഗ്രാമത്തില്‍ നിര്‍മ്മിക്കുന്നു. നാടകങ്ങളും വിവിധ രംഗ കലാരൂപങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും കവിതാ പാരായണത്തിനും നൃത്തത്തിനുമായി ഒരു തുറസ്സായ വേദിയും ചോളമണ്ഡലത്തില്‍ ഉണ്ട്. തുണികളിലെ ചിത്രരചന (ബാറ്റിക്), കളിമണ്‍ പാത്ര നിര്‍മ്മാണം, ചിത്രരചന, തുടങ്ങിയവ ചോളമണ്ഡലത്തില്‍ നിര്മ്മിച്ചിക്കുന്നു. ഇന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ കലാകാരന്മാര്ക്ക് ഒത്തുചേരുന്നതിനുള്ള വേദിയായി ചോളമണ്ഡലം മാറിയിരിക്കുന്നു.
Leave a Reply