ക്രൈസ്തവ സാഹിത്യ സമിതി
പുസ്തക പ്രസിദ്ധീകരണത്തിലൂടെയും വിപണനത്തിലൂടെയും കേരള ക്രൈസ്തവ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന എക്യൂമെനിക്കല്‍ പുസ്തക പ്രസാധകസംഘമാണ് ക്രൈസ്തവ സാഹിത്യ സമിതി (സി.എസ്.എസ്). മലയാള ക്രൈസ്തവ സാഹിത്യ സമിതി (എം.സി.എല്‍.സി) എന്ന പേരില്‍ 1925ലാണ് തുടക്കം. റവ. ഡബഌൂ മാത്യു, പി.ഒ. ഫിലിപ്പ് തുടങ്ങിയവര്‍ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. 1952 മുതല്‍ മദ്രാസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ക്രിസ്ത്യന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി (സി.എല്‍.എസ്)യുടെ മലയാള ശാഖയായി പ്രവര്‍ത്തിച്ചിരുന്നു. 1994ല്‍ തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി എന്ന പേര് സ്വീകരിച്ചു. ക്രൈസ്തവ സാഹിത്യ സമിതിയുടെ വളര്‍ച്ചയില്‍ ബിഷപ്പ് ഡോ. ഐ. യേശുദാസന്, റവ. ജോര്‍ജ് അലക്സാണ്ടര്‍, ഡോ. എം.എം. തോമസ്, റവ.പി.റ്റി. തോമസ്, റവ. ഡോ. റ്റി.എം.ഫിലിപ്പ്, തുടങ്ങിയവരുടെ സംഭാവനകള്‍ പ്രധാനപ്പെട്ടതാണ്.
സി.എസ്.എസ് ബുക്ക്ഷോപ്പ്: തിരുവല്ല കുരിശുകവലയിലുള്ള സി.എസ്.എസ് ബുക്ക്ഷോപ്പിലൂടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എല്ലാ ക്രൈസ്തവ ഗ്രന്ഥങ്ങളും വിതരണം ചെയ്യപ്പെടുന്നു. ഇന്ന് കേരളത്തിലെ പ്രധാന ക്രൈസ്തവ പുസ്തകശാലകളിലൊന്നാണിത്. സഹോദരസ്ഥാപനമായ തിയോളജിക്കല്‍ ലിറ്ററേച്ചര്‍ കമ്മറ്റി(റ്റി.എല്‍.സി.) യിലൂടെ ക്രൈസ്തവ ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ, സി.എസ്.ഐ സഭ എന്നിങ്ങനെ കേരളത്തിലെ നാല് എപ്പിസ്കോപ്പല്‍ സഭകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഗവേണിംഗ് ബോര്‍ഡാണ്, സി.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രതിവര്‍ഷം നൂറിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
Leave a Reply