സംസ്ഥാന ചലച്ചിത്ര അക്കാദമി
ചലച്ചിത്രത്തിനുവേണ്ടി കേരളസര്‍ക്കാരിന്റെ സാംസ്കാരികവകുപ്പിനു കീഴില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി.1998 ഓഗസ്റ്റിലാണ് അക്കാദമി ആരംഭിക്കുന്നത്. ഇന്ത്യയില്‍ സംസ്ഥാനസര്‍ക്കാരിനു കീഴില്‍ ഇത്തരത്തിലൊരു സംരംഭം ആദ്യമായുണ്ടാകുന്നത് കേരളത്തിലാണ്. സാംസ്കാരികാവിഷ്കാരമെന്നനിലയില് ചലച്ചിത്രത്തിന്റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന ഒരേയൊരു അക്കാദമിയാണ്. ഫിലിം സൊസൈറ്റികളെയും പുസ്തകങ്ങളെയും ആനുകാലികങ്ങളെയും പ്രോത്സാഹിപ്പിക്കുക, കുട്ടികള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും വേണ്ടി ചലച്ചിത്രാസ്വാദനകോഴ്സുകള്, സെമിനാറുകള്‍, ശില്പശാലകള് മുതലായവ സംഘടിപ്പിക്കുക എന്നിവ ലക്ഷ്യമാണ്.
Leave a Reply