Archives for കുട്ടികോം - Page 2
മരം ഒരു വരം
ചൂടുകൂടുന്നു ക്ഷാമം നിറയുന്നു വെള്ളം ഇല്ലാത്ത ലോകം നശിക്കുന്നു അവിടെ സിദ്ധാന്തകര്‍ എത്തി, അവര്‍ പറഞ്ഞു വച്ചുപിടിപ്പിക്കുവിന് മാനവരേ മരം ''മരം ഒരു വരം.'' വറ്റിവരണ്ടും കരിഞ്ഞുണങ്ങിയും നിന്ന പ്രകൃതിക്കൊരു താങ്ങായി പൊന്മയും കുരുവിയും കൊക്കുമന്ന് പൊങ്ങിപറന്ന വിതാനത്തിങ്കല്‍ ഗരുഡനെ പോലെ…
മഴയോട്
മഴയേ മറന്നോ നീ മനുജന്റെ മാറിലെ മാലാഖയായ് തന്നെ വാഴ്കയെന്നും മാനവ കാഠിന്യഹൃദയവും നിന് നേര്‍ക്കു ചായുന്ന സ്നേഹമതറിയണം നീ കാര്മേഘമാലയാം അമ്മയെ വേറിട്ടു പിരിവതിനൊട്ടുമേ വയ്യെയെന്നോ? ഒന്നോര്‍ക്ക, ഭൂമിതന്‍ മക്കളീ ഞങ്ങളോ ആത്മദാഹത്തോടെ കാത്തിരിപ്പൂ…
തുമ്പച്ചെടിയുടെ വലിപ്പമുള്ള പേര
അനുഭവം ഞാന്‍ ഒരു ദിവസം പൊന്മുടിയിലേക്ക് യാത്ര പോയി. പച്ചപ്പരവതാനി വിരിച്ചതു പോലുള്ള മലനിരകള്‍. അവ ആകാശത്ത് തട്ടിനില്ക്കുന്നതുപോലെ... ഇതെല്ലാം ആസ്വദിച്ച് നടന്നപ്പോഴാണ് എന്റെ ശ്രദ്ധയില്‍ ഒരു വൃക്ഷം ഇടംപിടിച്ചത്. അത് മറ്റൊന്നും അല്ല- ഒരു കുഞ്ഞു പേര. ഒരു തുമ്പച്ചെടിയുടെ…
വിടവാങ്ങുന്നില്ല ഞാന്‍
ആദ്യമായി വന്നു ഞാന്‍ കവികള്‍ക്കിടയില്‍ കവിതതന്‍ മഹാസമുദ്രത്തില്‍ സമുദ്രത്തിന് നടുവില്‍ കൊച്ചു ദ്വീപില്വസിക്കും- കവികളെ കാണാന്‍ ഞാന്‍ ഓടിയെത്തി തീരത്തു പകച്ചു നില്‍ക്കുമെന്നില്‍ പകര്‍ന്നു ധൈര്യംതിരയും വരികള്‍ കൊണ്ടുപോയി എന്നെദ്വീപിലേക്ക് കാറ്റില്‍ അലിഞ്ഞൊരായീണങ്ങള് സ്വാഗതം ചെയ്തു ദ്വീപിലേക്കെന്നെ കവിതതന്‍ ചക്രവര്‍ത്തികള്‍ അത്ഭുതത്തോടെ…
കിണറിന്റെ രോദനം
ഈശ്വര സൃഷ്ടിയാകുമീ പ്രപഞ്ചത്തില്‍ ഹൃദയമാമീ ഭൂമിതന്‍ ഗര്‍ഭത്തില്‍ ഉറഞ്ഞുകൂടി ജീവാമൃതമാകുമെന്നെ നീ അമ്മതന്‍ മാറ് പിളര്‍ന്ന് ഈ ലോകത്തിലാനയിച്ച മര്‍ത്യഹൃദന്തമേ നിനക്കു മംഗളം..... ചുറ്റിലും കെട്ടിരക്ഷിക്കുന്ന എന്നെ ശുഷ്കപത്രവും മറ്റും വീഴാതെ വലകള്കൊണ്ടുമൂടുന്നു ശ്രേഷ്ഠമാണീ ജീവിതമെങ്കിലും…
ഹിമാലയത്തിലേക്കുള്ള വാതില്‍
ജിനദേവന് ഹസു കൃത്യസമയം അറിയില്ലെങ്കിലും വൈകുന്നേരം അഞ്ച് മണിയോടടുപ്പിച്ചാണ് ഞങ്ങള്‍ ഹരിദ്വാറില്‍ കാലു കുത്തിയത്. ഞങ്ങള്‍ അഞ്ചു പേരുണ്ടായിരുന്നു. വിനയന് മാമന്, ആലീസ് ആന്റി, അച്ഛന് (ഹരി), അമ്മ (സുബി) പിന്നെ ഞാനും. ഈ സംഘത്തില്‍ വിനയന് മാമനൊഴിച്ച് ബാക്കി നാലുപേരും…