Archives for നാടന്‍ പാട്ടുകള്‍ - Page 4

പരുന്തുപാട്ട്

  തെയ്യോം തക താരോം തിത്തോം തക താരോ തിനന്തിനന്താരോ രാരിക്കന്‍രാരോ രേരിക്കന്‍രേരോ അപ്പരുന്തിപ്പരുന്തേ പരുന്തേ മാനത്തെ ചെമ്പരുന്തേ മാനത്തൂടങ്ങിങ്ങുപായും പരുന്തേ മാനത്തെ ചെമ്പരുന്തേ പരുന്തേ ആടിവരൂ പരുന്തേ തെയ്യോം .... കൊക്കു കളി കണ്ടുനിക്കും പരുന്തേ മാനത്തെ ചെമ്പരുന്തേ കൊക്കിനെ…
Continue Reading

നേരം പോയ് നേരം പോയ്

  നേരം പോയ് നേരം പോയ് പൂക്കൈത മറപറ്റ്യേ... കാനംകോഴി കൊളക്കോഴി തത്തിത്തത്തിച്ചാടുന്നേ... കണ്ണാരം പൊത്തിപ്പൊത്തി കടയ്ക്കാടം കടന്ന് കടന്ന് കാണാത്ത പിള്ളേരെല്ലാം കണ്ടും കൊണ്ടോടി വായോ അക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ തൊട്ടു വായോ കയ്യോ കാലോ തൊട്ടു…
Continue Reading

നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ

  നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ വയലുപണിയാണെടോ എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ വിത്തുവിതയ്ക്കലാണെടോ എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ നിങ്ങളുടെ…
Continue Reading

നാലില്ലം നാളൊരു

നാലില്ലം നാളൊരു നടുമുറ്റത്ത് കെട്ടിപ്പണിതൊരു മുല്ലത്തറ ഇന്നലെ ഞാനൊരു മുല്ലനട്ടു മുല്ലക്കുമുക്കുടം വെള്ളമൊഴിച്ചു നാളക്കുമുന്നാഴി പൂവറുക്കാം എന്തിലറുക്കേണ്ടു മുല്ലപ്പൂവ് കയ്യിലറുത്താല്‍ കരിയും പൂവ് എന്തിലറുക്കേണ്ടു മുല്ലപ്പൂവ് മുണ്ടിലറുക്കേണ്ടു മുല്ലപ്പൂവ് മുണ്ടിലറുത്താല്‍ മുഷിയും പൂവ് എന്തിലറുക്കേണ്ടു മുല്ലപ്പൂവ് വെള്ളിത്തളികേലറുക്കാം പൂവ് വെള്ളിത്തളിക നിറയോളമറുത്തു…
Continue Reading

സൂര്യേനുദിച്ചുകണ്ടേ

  ഒരു ഞാറുനടീല്‍ പാട്ട്. സൂര്യേനുദിച്ചുകണ്ടേ താരീകന്താരോം നേരംപുലര്‍ന്നുപോയേ താരീതിനന്തോം ഒരുപിടിഞാറെടുത്തേന്‍ താരീകന്താരോം ആദിത്യന്‍ കതിരുനോക്യേ താരീതിനന്തോം ആദിത്യന്‍കതിരുകണ്ടേ താരീകന്താരോം തൈവത്തെക്കൈയെടുത്തേന്‍ താരീതിനന്തോം തമ്പുരാന്‍ വന്നല്ലോ താരീകന്താരോം തല്ലിക്കരകേറ്റുമേ താരീതിനന്തോം നട്ടിട്ടും തീരുന്നില്ലേ താരീകന്താരോം നേരംപുലര്‍ന്നുപോയേ താരീതിനന്തോം മേനിതളര്‍ന്നുപോയേ താരീകന്താരോം നേരം…
Continue Reading

മാരിമഴകള്‍ നനഞ്ചേ

  മാരിമഴകള്‍ നനഞ്ചേചെറു വയലുകളൊക്കെനനഞ്ചേ പൂട്ടിയൊരുക്കിപ്പറഞ്ചേചെറു ഞാറുകള്‍കെട്ടിയെറിഞ്ചേ ഓമല, ചെന്തില, മാലചെറു കണ്ണമ്മ, കാളി, കറുമ്പി, ചാത്ത, ചടയമാരായചെറു മച്ചികളെല്ലാരുംവന്തേ വന്തുനിരന്തവര്‍നിന്റേകെട്ടി ഞാറെല്ലാം കെട്ടിപ്പകുത്തേ, ഒപ്പത്തില്‍ നട്ടുകരേറാനവര്‍ കുത്തിയെടുത്തു കുനിഞ്ചേ കണ്ണച്ചെറുമിയൊന്നപ്പോള്‍അവള്‍ ഓമലേയൊന്നുവിളിച്ചേ 'പാട്ടൊന്നു പാടീട്ടുവേണംനിങ്ങള്‍ നട്ടുകരയ്ക്കങ്ങുകേറാന്‍' അപ്പോളൊരുതത്തപ്പെണ്ണ്അവള്‍ മേമരമേറിക്കരഞ്ചേ മേല്‌പോട്ടുനോക്കിപ്പറഞ്ചേകൊച്ചു…
Continue Reading

നേരം വളരെപ്പുലരുംമുമ്പേ

  കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍പാട്ട്. നേരം വളരെപ്പുലരുംമുമ്പേ തമ്പൂരാന്‍ വന്നുവിളിക്കുന്നേ ചിന്നക്കൊടയും കറക്കിപ്പുടിച്ച് തമ്പൂരാന്‍ വന്നുവിളിക്കുന്നേ പുള്ളയൊള്ളകള്ളീകളേം പെണ്ണാളേംവിളിച്ചെറക്കുന്നേ മുട്ടിക്കൂനിമുതുമികളേം പെണ്ണാളേം വിളിച്ചെറക്കുന്നേ ചിന്നക്കൊടയും കറക്കിപ്പുടിച്ചേ തമ്പൂരാന്‍ വന്നുവിളിക്കുന്നേ നേരം വളരെപ്പുലരുംമുമ്പേ തമ്പൂരാന്‍വന്നുവിളിക്കുന്നേ
Continue Reading

തേവീ തിരുതേവീപുന്തേരിക്കണ്ടം

  നെല്‍കൃഷിയുടെ ഒരുക്കങ്ങളെ പ്രതിപാധിക്കുന്ന ഒരു നാടന്‍ പാട്ട്. തേവീ തിരുതേവീപുന്തേരിക്കണ്ടം പുന്തേരിക്കണ്ടത്തിലാളൂവരുന്നേ ആളൂവരുന്നേകാളാവരുന്നേ കാളാ വരുന്നേ/കലപ്പാവരുന്നേ നുകംവരുന്നേ/ കാളാവരുന്നേ തേവീ തിരുതേവീപുന്തേരിക്കണ്ടം പുന്തേരിക്കണ്ടത്തിലാളൂവരുന്നേ കല്ലേലിരിക്കുന്ന കല്ലേരിനണ്ടേ കല്ലെടനീങ്ങി വഴികൊടുനണ്ടേ ആളൂവരുന്നേ കാളാവരുന്നേ കാളാവരുന്നേ കലപ്പാവരുന്നേ തേവീ തിരുതേവീ പുന്തേരിക്കണ്ടം പുന്തേരിക്കണ്ടത്തിലാളൂവരുന്നേ
Continue Reading

തേയവാഴിത്തമ്പുരാന്റേ

  നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്. തേയവാഴിത്തമ്പുരാന്റേ തിരുവുമ്പീല് അടിയങ്ങള് തളര്‍ന്നുനിന്നൂ പാടീയാടുന്നേയ് തേയവാഴിത്തമ്പൂരാന്റേ തിരുമുമ്പീല് ഈയുള്ളോരുതളര്‍ന്നുനിന്നൊരു പാട്ടുപാടുന്നേയ് വെട്ടിയിട്ട തോലുകളൊക്കെ കരിഞ്ഞുപോയല്ലാ എന്നുംചൊല്ലീയിവ്വാളെന്നെ പിടിച്ചുകെട്ടല്ലേ ഞാറുകളെല്ലാം മുട്ടുവച്ചി ളകിപ്പോയല്ലാ എന്നുംചൊല്ലീയിവ്വാളെന്നേ പിടിച്ചുകെട്ടല്ലേ തേയവാഴിത്തമ്പൂരാന്റേ തിരുമുമ്പിലേയ് അടിയങ്ങള് തളര്‍ന്നുനിന്നൂ പാടിയാടുന്നേയ്‌
Continue Reading

തെക്കനാംകോപൂരത്തില്‍

  നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്. തെക്കനാംകോപൂരരത്തില്‍ മഴയുണ്ടൂകൊള്ളുന്നല്ലോ മഴയെല്ലാം കൊണ്ടൂമാറീ മറുമഴ കൊള്ളുന്നല്ലോ കിഴക്കനാം കോപൂരത്തില്‍ മഴയുണ്ടൂകൊള്ളുന്നല്ലോ മഴയെല്ലാം കൊണ്ടൂമാറീ മറുമഴകൊള്ളുന്നല്ലോ വടക്കനാം കോപൂരത്തില്‍ മഴയുണ്ടൂകൊള്ളുന്നല്ലോ മഴയെല്ലാം കൊണ്ടൂമാറീ മറുമഴകൊള്ളുന്നല്ലോ നാലൂമഴയൊത്തുകൂടീ കനകമഴപെയ്യുന്നേയ്! കനകമഴപെയ്യുന്നേയ് മലവെള്ളമിറങ്ങുന്നേയ് മലവെള്ളമിറങ്ങുന്നേയ് കോതയാറു…
Continue Reading