Archives for നാടന്‍ പാട്ടുകള്‍ - Page 3
ഇഞ്ചിത്താരേ പെണ്ണൂണ്ടോ
ഇഞ്ചിത്താരേ പെണ്ണുണ്ടോ ഇരുമ്പിച്ചിത്താരേ പെണ്ണൂണ്ടോ ഇഞ്ചിത്താരെ പെണ്ണില്ല ഇരുമ്പിച്ചിത്താരെ പെണ്ണില്ല മഞ്ചാടിഞ്ചീ പെണ്ണൂണ്ടോ മാതളപ്പൂവേ പെണ്ണൂണ്ടോ മഞ്ചാടിഞ്ചീ പെണ്ണീല്ലാ മാതളപ്പൂവേ പെണ്ണീല്ലാ കൊശകൊശലേ പെണ്ണൂണ്ടോ കൊശാലും പെണ്ണീല്ലാ കൊശകൊശാലെ പെണ്ണില്ലാ കൊശാലും പെണ്ണൂണ്ടോ ഒരു കുടുക്കപ്പൊന്നേത്തന്നാ പെണ്ണൂത്തരുമോ നാത്തൂനേ? കൊശകൊശല പ്പോര…
ആലായാല്‍ തറ വേണം
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം ആലിന്നുചേര്‍ന്നൊരു കുളവും വേണം കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം കുളിച്ചുചെന്നകം പൂകാന്‍ ചന്ദനം വേണം ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം ആലിന്നുചേര്‍ന്നൊരു കുളവും വേണം പൂവായാല്‍ മണം വേണം…
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ ഞാനൊരു കാരിയം കാണാന്‍ പോയി കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ വെള്ളാരം കല്ലിനു വേരിറങ്ങി പത്തായം തിങ്ങി രണ്ടീച്ച ചത്തു ഈച്ചത്തോല്‍ കൊണ്ടൊരു ചെണ്ട കെട്ടീ കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ ആലങ്ങാട്ടാലിന്മേല്‍ ചക്ക കായ്ചൂ കൊച്ചീലഴിമുഖം തീ…
അത്തടത്തില്‍ ഇത്തടത്തില്‍
അത്തടത്തില്‍ ഇത്തടത്തില്‍ ഊതിമുളച്ചൊരു കുമ്പളങ്ങ ഏറങ്ങാട്ടു കരിങ്ങാലിന്മേല്‍ ഏറിക്കൂടി കുമ്പളങ്ങ കാലില്ലാത്തൊരുണ്യയന്‍ നായര്‍ ഏറി മുറിച്ച കുമ്പളങ്ങ മൂലേലിരിക്കും മുത്തശ്ശ്യമ്മ നുറുക്കേണം കറി കുമ്പളങ്ങ വീട്ടിലിരിക്കും അമ്മായി വിളമ്പേണം കറി കുമ്പളങ്ങ പടക്കുവിരുതന്‍ ചാപ്പന്‍ നായര്‍ കൂട്ടേണം കറി കുമ്പളങ്ങ
അതാചാടി ഹനുമാന്‍
അതാ ചാടി ഹനുമാന്‍ രാവണന്റെ മതിലിന്മേല്‍ ഇരുന്നൂ ഹനുമാന്‍ രാവണനോടൊപ്പമേ പറഞ്ഞൂ ഹനുമാന്‍ രാവണനോടുത്തരം 'എന്തടാ രാവണ,സീതെ കട്ടുകൊണ്ടുപോവാന്‍ കാരണം?' 'എന്നോടാരാന്‍ ചൊല്ലീട്ടല്ല;എന്റെ മനസ്‌സില്‍ തോന്നീട്ട്'? 'നിന്റെ മന്നസ്‌സില്‍ തോന്ന്യാലോ നീയ്യീവ്വണ്ണം ചെയ്യാമോ'? 'പിടിക്ക്യാ വലിക്ക്യാ കല്ലറയിലാക്കാ' 'കല്ലറയിലാക്ക്യാല്‍ പോരാ,വാലിന്മേല്‍…
ശ്രീഗണപതിയുടെ
ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര് ശ്രീ മഹാദേവനും ശ്രീപാര്‍വ്വതിക്കും പൊന്നായ് വളര്‍ന്നവനേ തുയിലുണര് ആനമുഖവന്ക്ക് മുതലമൃദൂണ്ക്ക് അയ്യാ തുയിലുണര് അയ്യായ്യാ തുയിലുണര് ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര് ശിവനേ ശിവനുതിരുമകനേ പിള്ള ഗണപതിയേ ഗണപതിയേ നിന്നെ കൈലാസത്തില്‍ പെരുമാള്‍തിരുമുന്‍പില്‍! അച്ഛനു…
വെള്ളേടത്തുകാരി വെളുത്തേടത്തുകാരി
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന... വെള്ളേടത്തുകാരി വെളുത്തേടത്തുകാരി വെള്ളരി പെറ്റതു വെള്ളക്കാരി കാര്യക്കാരി അവള്‍ വീര്യക്കാരി അവള്‍ തേടിക്കൊണ്ടു രണ്ടു ചീര നട്ടു. (തന്നന്ന താനന്ന…
അച്ഛനും മകനും
മലബാറിലെ ഒരു കൊച്ചുനാടന്‍ പാട്ട്. നാടന്‍ പണിയെടുത്തു ജീവിതം കഴിച്ചുപോന്നിരുന്ന ഒരു ജനതയില്‍ മഴ സൃഷ്ടിക്കുന്നത് പണി എടുക്കാന്‍ പറ്റാത്ത പട്ടിണിക്കാലമാണ്. മഴയതാ പെയ്ന്ന് ഇടിയതാ മുട്ട്ന്ന് അച്ഛാ എനിക്കൊരു ''ഓള'' വേണം... കൈയില് കാശില്ല, കടം തരാനാളില്ല.. മോനേ നിനക്കിപ്പൊരോള…
വിഷുപ്പാട്ട്
കൊന്നകള്‍ പൂത്തുപൂവിട്ടൂ വിഷു വന്നെത്തി വീണ്ടുമിവിടെ പൊന്നും പണവും ഫലങ്ങള്‍ പിന്നെ ധാന്യങ്ങളൊക്കെയൊരുക്കി നല്ലതളികയില്‍ വച്ചൂ ശുഭ മെല്ലാര്‍ക്കും വന്നീടാനായി നെയ്ത്തിരിയിട്ട വിളക്കിന്‍ മുന്നില്‍ മായാത്ത പുഞ്ചിരിയോലും പൊന്നുഗുരുവായൂരപ്പന്‍ തന്റെ പൊന്നണിഞ്ഞിട്ടുള്ള രൂപം പാണികള്‍ കൂപ്പിയിരുന്നു കണി കാണുവാനാകണേ കണ്ണാ…
മുണ്ടകന്‍ കണ്ടാലറിയോടാ
മുണ്ടകന്‍ കണ്ടാലറിയോടാ മുണ്ടകന്‍ കണ്ടാലറിയില്ല പുഞ്ചയ്ക്ക് തേവാനറിയോടാ പുഞ്ചയ്ക്ക് തേവാനറിയില്ല മുണ്ടു മുറുക്കിയുടുത്തേ നിന്നെ ഇക്കണ്ട കാലം പഠിപ്പിച്ചു എന്തു കുന്തം പഠിച്ചെന്റെ ചെക്കാ എന്തേ നിന്നെ പഠിപ്പിച്ചു കണ്ടം കുത്താനറിയോടാ വരമ്പ് മാടാനറിയോടാ ആറ്റുമ്മണമ്മലെ പാട്ടറിയോ വട്ടക്കളിയുടെ ചോടറിയോ…