Archives for ആരണ്യകാണ്ഡം - Page 2
ആരണ്യകാണ്ഡം പേജ് 49
സുരസഞ്ചയദനുജേന്ദ്രസേവിതപാദം സുരപമണിനിഭം പ്രണതോസ്മ്യ!ഹം രാമം. 1690 പരദാരാര്‍ത്ഥപരിവര്‍ജ്ജിതമനീഷിണാം പരപൂരുഷഗുണഭൂതി സന്തുഷ്ടാത്മനാം പരലോകൈകഹിതനിരതാത്മനാം സേവ്യം പരമാനന്ദമയം പ്രണതോസ്മ്യ!ഹം രാമം. സ്മിതസുന്ദരവികസിതവക്രതാംഭോരുഹം സ്മൃതിഗോചരമസിതാംബുദകളേബരം സിതപങ്കജചാരുനയനം രഘുവരം ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യ!ഹം രാമം. ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ സകലചരാചരജന്തുക്കളുള്ളില്‍ വാഴും 1700 പരിപൂര്‍ണ്ണാത്മാനമദ്വയമവ്യയമേകും പരമം പരാപരം പ്രണതോസ്മ്യ!ഹം രാമം. വിധിമാധവ…
ആരണ്യകാണ്ഡം പേജ് 48
കാരുണ്യമൂര്‍ത്തി കമലേക്ഷണന്‍ മധുവൈരി സാരൂപ്യം ഭവിക്കെന്നു സാദരമരുള്‍ചെയ്തു. അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു സന്നിഭം ദിവ്യരൂപംപൂണ്ടൊരു ജടായുവും 1660 ശംഖാരിഗദാപത്മമകുടപീതാംബരാ ദ്യങ്കിതരൂപംപൂണ്ട വിഷ്ണുപാര്‍ഷദന്മാരാല്‍ പൂജിതനായി സ്തുതിക്കപെ്പട്ടു മുനികളാല്‍ തേജസാ സകലദിഗ്വവ്യാപ്തനായ്ക്കാണായ് വന്നു. സന്നതഗാത്രത്തോടുമുയരേക്കൂപ്പിത്തൊഴു തുന്നതഭക്തിയോടേ രാമനെ സ്തുതിചെയ്താന്‍ഃ ജടായുസ്തുതി അഗണ്യഗുണമാദ്യമവ്യയമപ്രമേയ മഖിലജഗല്‍സൃഷ്ടിസ്ഥിതിസംഹാരമൂലം…
ആരണ്യകാണ്ഡം പേജ് 47
ദ്ദക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും. ചൊല്‌ളുവാനില്‌ള ശക്തി മരണപീഡയാലേ നല്‌ളതു വരുവതിനായനുഗ്രഹിക്കേണം. നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ ബന്ധമേറ്റെടുംവണ്ണം മരിപ്പാനവകാശം വന്നതു ഭവല്‍ കൃപാപാത്രമാകയാലഹം പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ! നിന്തിരുവടി സാക്ഷാല്‍ ശ്രീമഹാവിഷ്ണു പരാ നന്ദാത്മാ പരമാത്മാ മായാമാനുഷരൂപീ 1630 സന്തതമന്തര്‍ഭാഗേ വസിച്ചീടുകവേണം. നിന്തിരുമേനി ഘനശ്യാമളമഭിരാമം. അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം…
ആരണ്യകാണ്ഡം പേജ് 45
രക്ഷസാം പരിഷകള്‍ കൊണ്ടുപൊയ്ക്കളകയോ ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല.'' ഇങ്ങനെ നിനച്ചുടജാന്തര്‍ഭാഗത്തിങ്കല്‍ ചെ ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപെ്പട്ടു രാമന്‍ ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാന്‍ നിഷ്‌കളനാത്മാരാമന്‍ നിര്‍ഗ്ഗുണനാത്മാനന്ദന്‍. 1560 'ഹാ! ഹാ! വല്‌ളഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ! ഹാ! ഹാ! ജാനകീ! ദേവി! ഹാ!…
ആരണ്യകാണ്ഡം പേജ് 46
ശസ്ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം. അന്നേരം സൗമിത്രിയോടരുളിച്ചെയ്തു രാമന്‍ഃ 'ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ. 1590 തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടിനാന്‍. അന്നേരമഴിഞ്ഞ തേര്‍ക്കോപ്പിതാ കിടക്കുന്നു എന്നു വന്നീടാമവര്‍ കൊന്നാരോ ഭക്ഷിച്ചാരോ?'' ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോള്‍ ഘോരമായൊരു രൂപം…
ആരണ്യകാണ്ഡം പേജ് 44
മായാവൈഭവങ്ങളും കേള്‍ക്കയും ചൊല്‌ളുകയും 1520 ഭക്തിമാര്‍ഗേ്ഗണ ചെയ്യും മര്‍ത്ത്യനപ്രയാസേന മുക്തിയും സിദ്ധിച്ചീടുമില്‌ള സംശയമേതും. ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാന്‍ പ്രാകൃതപുരുഷനെപേ്പാലെ''യെന്നകതാരില്‍ നിര്‍ണ്ണയിച്ചവരജനോടരുള്‍ചെയ്തീടിനാന്‍ഃ 'പര്‍ണ്ണശാലയില്‍ സീതയ്ക്കാരൊരു തുണയുള്ളൂ? എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ കണ്ടകജാതികള്‍ക്കെന്തോന്നരുതാത്തതോര്‍ത്താല്‍?''…
ആരണ്യകാണ്ഡം പേജ് 43
വക്രതവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും രാമ രാമേതി ജപധ്യാനനിഷ്ഠയാ ബഹു യാമിനീചരകുലനാരികളുടെ മദ്ധ്യേ 1490 നീഹാരശീതാതപവാതപീഡയും സഹി ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം ലങ്കയില്‍ വസിച്ചിതാതങ്കമുള്‍ക്കൊണ്ടു മായാ സങ്കടം മനുഷ്യജന്മത്തിങ്കലാര്‍ക്കില്‌ളാത്തു? സീതാന്വേഷണം രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു കാമരൂപിണം മാരീചാസുരമെയ്തു കൊന്നു വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന…
ആരണ്യകാണ്ഡം പേജ് 42
'ഭര്‍ത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെ'ന്നു പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്കി പൃത്ഥ്വീമണ്ഡലമകന്നാശു മേല്‍പോട്ടു പോയാള്‍. 'അയ്യോ! രാഘവ ജഗന്നായക! ദയാനിധേ! നീയെന്നെയുപേക്ഷിച്ചതെന്തു ഭര്‍ത്താവേ! നാഥാ! രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു രക്ഷിതാവായിട്ടാരുമിലെ്‌ളനിക്കയ്യോ! പാവം! 1460 ലക്ഷമണാ! നിന്നോടു ഞാന്‍ പരുഷം…
ആരണ്യകാണ്ഡം പേജ് 41
ലഞ്ജസാ ഭയപെ്പട്ടു വനദേവതമാരും. രാഘവപത്‌നിയേയും തേരതിലെടുത്തുവെ ച്ചാകാശമാര്‍ഗേ്ഗ ശീഘ്രം പോയിതു ദശാസ്യനും. 1420 'ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബേ്ധ! ഹാ! ഹ! മല്‍ പ്രാണേശ്വര! പാഹി മാം ഭയാതുരാം.'' ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും സത്വരമുത്ഥാനംചെയ്‌തെത്തിനാന്‍ ജടായുവും. 'തിഷ്ഠതിഷ്ഠാഗ്രേ…
ആരണ്യകാണ്ഡം പേജ് 40
തന്നുടെ ധര്‍മ്മപത്‌നി ജനകാത്മജ ഞാനോ ധന്യനാമനുജനു ലക്ഷമണനെന്നും നാമം. ഞങ്ങള്‍ മൂവരും പിതുരാജ്ഞയാ തപസ്‌സിനാ യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നില്‍. പതിന്നാലാണ്ടു കഴിവോളവും വേണംതാനു മതിനു പാര്‍ത്തീടുന്നു സത്യമെന്നറിഞ്ഞാലും. നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന രെന്തിനായെഴുന്നള്ളി ചൊല്‌ളണം പരമാര്‍ത്ഥം.'' 1390 'എങ്കിലോ കേട്ടാലും നീ…