Archives for അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് - Page 8
കിഷ്കിന്ധാകാണ്ഡം പേജ് 22
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ ന്നപത്തതല്ളായ്കിലുണ്ടായ്വരും ദൃഢം' സന്ത്രസ്തനായ സുഗ്രീവനതു കേട്ടു മന്ത്രിപ്രവരനാം മാരുതി തന്നോടു ചിന്തിച്ചു ചൊല്ളിനാനംഗദനോടുകൂ ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക ശാന്തനായോരു സുമിത്രാതനയനെ' മാരുതിയെപ്പറഞ്ഞേവമയച്ചഥ താരയോടര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ 'താരാധിപാനനേ! പോകണമാശു നീ…
കിഷ്കിന്ധാകാണ്ഡം പേജ് 23
സുഗ്രീവനുണ്ടെന്നു നാഥനരുള്‍ചെയ്തു ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി നുത്തരം മാരുത പുത്രനും ചൊല്ളിനാന്‍ ഇത്ഥമരുള്‍ചെയ്വതിനെന്തു കാരണം ഭക്തനേറ്റം പുരുഷോത്തമങ്കല്‍ കപി സത്തമനോര്‍ക്കില്‍ സുമിത്രാത്മജനിലും സത്യവും ലംഘിയ്ക്കയില്ള കപീശ്വരന് രാമകാര്യാര്‍ത്ഥമുണര്‍ന്നിരിക്കുന്നിതു താമസമെന്നിയേ വാനരപുംഗവന് വിസ്മൃതനായിരുന്നീടുകയലേ്ളതും വിസ്മയമാമ്മാറു കണ്ടീലയോ ഭവാന്? വേഗേന നാനാദിഗന്തരത്തിങ്കല്‍ നി…
കിഷ്കിന്ധാകാണ്ഡം പേജ് 18
ക്രിയാമാര്‍ഗേ്ഗാപദേശം ''കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി നോര്‍ക്കിലവസാനമിലെ്ളന്നറിക നീ. എങ്കിലും ചൊല്ളുവാനൊട്ടു സംക്ഷേപിച്ചു നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍. തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗേ്ഗണ മന്നിടത്തിങ്കല്‍ ദ്വിജത്യമുണ്ടായ്വന്നാല്‍ ആചാര്യനോടു മന്ത്രം കേട്ടു സാദര മാചാര്യപൂര്‍വമാരാധിക്ക മാമെടോ. ഹൃല്‍ക്കമലത്തിങ്കലാകിലുമാം പുന രഗ്നിഭഗവാങ്കലാകിലുമാമെടോ. മുഖ്യപ്രതിമാദികളിലെന്നാകിലു മര്‍ക്കങ്കലാകിലുമപ്പി ങ്കലാകിലും സ്ഥണ്ഡിലത്തിങ്കലും…
കിഷ്കിന്ധാകാണ്ഡം പേജ് 19
ദത്വാ മദഗ്രേ മഹല്‍പ്രീതിപൂര്‍വകം നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു പാദാംബുജേ നമസ്കാരവും ചെയ്തുടന്‍ ചേതസി മാമുറപ്പിച്ചു വിനീതനായ് മദ്ദത്തമാകും പ്രസാദത്തെയും പുന രുത്തമാംഗേ നിധായാനന്ദപൂര്‍വകം 'രക്ഷ മാം ഘോരസംസാരാ'ദിതി മുഹു രുക്ത്വാ നമസ്കാരവും ചെയ്തനന്തരം ഉദ്വസിപ്പിച്ചുടന്‍ പ്രത്യങ്ങ്മഹസ്സിങ്ക ലിത്ഥം ദിനമനുപൂജിക്ക മത്സഖേ! ഭക്തിസംയുക്തനായുള്ള മര്ത്ത്യന്…
കിഷ്കിന്ധാകാണ്ഡം പേജ് 20
വദ്ധനവനതിനിലെ്ളാരു സംശയം സത്യം പറഞ്ഞാലിളക്കമിലേ്ളതുമേ.'' അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു മഞ്ജുളമന്ദിരം പുക്കിരുന്നീടിനാന്‍ ഭര്‍ത്തൃനിയോഗം പുരസ്കൃത്യ മാരുത പുത്രനും വാനരസത്തമന്മാരെയും പത്തു ദിക്കിന്നുമയച്ചാനഭിമത ദത്തപൂര്‍വ്വം, കപീന്ദ്രന്മാരുമന്നേരം വായുവേഗപ്രചാരേണ കപികുല നായകന്മാരെ വരുത്തുവാനായ് മുദാ പോയിതു ദാനമാനാദി തൃപ്തത്മനാ മായാമാനുഷ്യകാര്യാര്‍ത്ഥമതിദ്രുതം. ശ്രീരാമന്റെ വിരഹതാപം രാമനും പവര്‍തമൂര്‍ദ്ധനി…
കിഷ്കിന്ധാകാണ്ഡം പേജ് 15
പുത്രനോടും കൂടെയേറ്റം വിവശയായ് വീണിതു ചെന്നു പാദാന്തികേ താരയും, കേണുതുടങ്ങിനാള്‍ പിന്നെപ്പലതരം: ''ബാണമെയ്തെന്നയും കൊന്നീടു നീ മമ പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ! എന്നെപ്പതിയോടുകൂടെയയയ്ക്കിലോ കന്യകാദാനഫലം നിനക്കും വരും. ആരയനാം നിന്നാലനുഭൂതമല്ളയോ ഭാര്യാവിയോഗജദുഃഖം രഘുപതേ! വ്യഗ്രവും തീര്‍ത്തു രുമയുമായ് വാഴ്ക നീ സുഗ്രീവ!…
കിഷ്കിന്ധാകാണ്ഡം പേജ് 16
ആത്മസ്വലിംഗമായോരു മനസ്സിനെ താല്പര്യമോടു പരിഗ്രഹിച്ചിട്ടലേ്ളാ തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ സ്സത്വാദികളാം ഗുണങ്ങളാല്‍ ബദ്ധനായ് സേവിക്കയാലവശത്വം കലര്‍ന്നതു ഭാവിക്കകൊണ്ടു സംസാരേ വലയുന്നു ആദൗ മനോഗുണാന്‍ സൃഷ്ട്വാ തതസ്തദാ വേദം വിധിക്കും ബഹുവിധകര്‍മ്മങ്ങള്‍ ശുക്ളരക്താസിതഭഗതികളാ യ്മിക്കതും തത്സമാനപ്രഭാവങ്ങളായ് ഇങ്ങനെ കര്‍മ്മവശേന ജീവന് ബലാ ലെങ്ങുമാഭൂതപ്ളവം ഭ്രമിച്ചീടുന്നു…
കിഷ്കിന്ധാകാണ്ഡം പേജ് 17
രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു മാമോദപൂര്‍വമൊരുക്കിത്തുടങ്ങിനാന്‍. സൗമ്യയായുള്ളോരു താരയും പുത്രനും ബ്രാഹ്മണരുമമാത്യപ്രധാനന്മാരും പൗരജനങ്ങളുമായ് നൃപേന്ദ്രോചിതം ഭേരീമൃദംഗാദിവാദ്യഘോഷത്തൊടും ശാസ്ത്രോകതമാര്‍ഗേ്ഗണ കര്‍മ്മം കഴിച്ചഥ സ്നാത്വാ ജഗാമ രഘൂത്തമസന്നിധൗ മന്ത്രികളോടും പ്രണമ്യ പാദാംബുജ മന്തര്‍മ്മുദാ പറഞ്ഞാന്‍ കപിപുംഗവന്‍: ''രാജ്യത്തെ രക്ഷിച്ചുകൊള്‍കവേണമിനി പൂജ്യനാകും നിന്തിരുവടി സാദരം. ദാസനായുള്ളോരടിയനിനിത്തവ ശാസനയും…
കിഷ്കിന്ധാകാണ്ഡം പേജ് 13
ചെന്നതു ബാലിതന്‍മാറില്‍ തറച്ചള വൊന്നങ്ങലറി വീണീടിനാന്‍ ബാലിയും. ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു രാമനെക്കൂപ്പിസ്തുതിച്ചു മരുല്‍സുതന്‍. മോഹം കലര്‍ന്നു മുഹൂര്‍ത്തമാത്രം പിന്നെ മോഹവും തീര്‍ന്നു നോക്കീടിനാന്‍ ബാലിയും. കാണായിതഗ്രേ രഘൂത്തമനെത്തദാ ബാണവും ദക്ഷിണഹസ്തേ ധരിച്ചന്യ പാണിയില്‍ ചാപവും ചീരവസനവും തൂണീരവും മൃദുസ്മേരവദനവും ചാരുജടാമകുടംപൂണ്ടിടംപെട്ട മാറിടത്തിങ്കല്‍…
കിഷ്കിന്ധാകാണ്ഡം പേജ് 14
ഇത്ഥമരുള്‍ചെയ്തതെക്കവേ കേട്ടാശു ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും രാമനെ നാരായണനെന്നറിഞ്ഞുടന്‍ താമസഭാവമകന്നു സസംഭ്രമം ഭകത്യാ നമസ്കൃത്യ വന്ദിച്ചു ചൊല്ളിനാ നിത്ഥം ''മമാപരാധം ക്ഷമിക്കേണമേ! ശ്രീരാമ! രാമ! മഹാഭാഗ! രാഘവ! നാരായണന് നിന്തിരുവടി നിര്‍ണ്ണയം. ഞാനറിയാതെ പറഞ്ഞതെല്ളാം തവ മാനസേ കാരുണ്യമോടും ക്ഷമിക്കണം. നിന്തിരുമേനിയും…