Archives for ക്ലാസിക് - Page 11
യുദ്ധകാണ്ഡംപേജ് 37
അയോദ്ധ്യാപ്രവേശം ശത്രുഘ്നനോടു ഭരതകുമാരനു മത്യാദരം നിയോഗിച്ചനനന്തരം 'പൂജ്യനാം നാഥനെഴുന്നള്ളുന്നേരത്തു രാജ്യമലങ്കരിയ്ക്കേണമെല്ളാടവും ക്ഷേതങ്ങള്‍ തോറും ബലിപൂജയോടുമ ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം സൂതവൈതാളിക വന്ദിസ്തുതിപാഠ കാദി ജനങ്ങുളുമൊക്കെ വന്നീടണം വാദ്യങ്ങളെല്ളാം പ്രയോഗിയ്ക്കയും വേണം പാദ്യാദികളുമൊരുക്കണമേവരും രാജദാരങ്ങളമാത്യജനങ്ങളും വാജിഗജരഥപംക്തിസൈന്യങ്ങളും വാരനാരീജനത്തോടുമലങ്കരി ച്ചാരൂഢമോദം വരണമെല്ളാവരും ചേര്ക്ക കൊടിക്കൂറകള്‍ കൊടിയ്ക്കൊക്കവേ…
യുദ്ധകാണ്ഡംപേജ് 35
വൃത്രാരിജിത്തുമതികായനും പുന രത്ര സൗമിത്രിതന്നസ്ത്രമേറ്റുത്തമേ! വീണു മരിച്ചിതു പിന്നെയും മറ്റുള്ള കൗണപന്മാരെക്കപികള്‍ കൊന്നീടിനാര്‍ സേതു ബന്ധിച്ചതും കാണെടോ! സാഗരേ ഹേതു ബന്ധിച്ചതതിന്നു നീയല്ളയോ? സേതുബന്ധം മഹാതീര്‍ത്ഥം പ്രിയേ! പഞ്ച പാതകനാശനം ത്രൈലോക്യപൂജിതം കണ്ടാലുമുണ്ടാം ദുരിതവിനാശനം കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം എന്നാല്‍ പ്രതിഷ്ഠിതനായ മഹേശ്വരന്…
യുദ്ധകാണ്ഡംപേജ് 36
ഹനൂമദ്ഭരതസംവാദം പിന്നെ മുഹൂത്തമാത്രം നിരൂപിച്ചഥ ചൊന്നാനനിലാത്മജനോടു രാഘവന് 'ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന് തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ വന്നീടുകെന്നുടെ വൃത്താന്തവും പുന രൊന്നൊഴിയാതെയവനോടു ചൊല്ളണം പോകുന്നനേരം ഗുഹനെയും ചെന്നു ക ണ്ടേകാന്തമായറിയിച്ചീടവസ്ഥകള്‍' മാരുതി മാനുഷവേഷം ധരിച്ചു പോയ് ശ്രീരാമവൃത്തം ഗുഹനെയും കേള്‍പ്പിച്ചു…
യുദ്ധകാണ്ഡംപേജ് 33
ദേവേന്ദ്രസ്തുതി സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു 'രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള തിങ്ങനെ കാരുണ്യപീയൂഷവാരിധേ! നിന്തിരുനാമാമൃതം ജപിച്ചീടുവാന്‍ സന്തതം തോന്നേണമെന്‍പോറ്റി…
യുദ്ധകാണ്ഡംപേജ് 34
അയോദ്ധ്യയിലേക്കുള്ള യാത്ര മന്നവന്‍തന്നെ വന്ദിച്ചപേക്ഷിച്ചിതു പിന്നെ വിഭീഷണനായ ഭക്തന് മുദാ 'ദാസനാമെന്നെക്കുറിച്ചു വത്സല്യമു ണ്ടേതാനുമെങ്കിലെ്രെതവ സന്തുഷ്ടനായ് മംഗലദേവതയാകിയ സീതയാ മംഗലസ്നാനവുമാചരിച്ചീടണം മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം' എന്നു വിഭീഷണന് ചൊന്നതു കേട്ടുടന് മന്നവര്‍മന്നവന്‍ താനുമരുള്‍ചെയ്തു 'സോദരനായ ഭരതനയോദ്ധ്യയി ലാധിയും പൂണ്ടു സഹോദരന്…
യുദ്ധകാണ്ഡംപേജ് 32
സീതാസ്വീകരണം പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു മന്നവന്‍ 'നീ പൊയ് വിഭീഷണാനുജ്ഞയാ ചെന്നു ലങ്കാപുരം പുക്കറിയിക്കണം തന്വംഗിയാകിയ ജാനകിയോടിദം നക്തഞ്ചരാധിപനിഗ്രഹമാദിയാം വൃത്താന്തമെല്ളാം പറഞ്ഞു കേള്‍പ്പിക്കണം എന്നാലവളുടെ ഭാവവും വാകുമി ങ്ങെന്നോടു വന്നു പറക നീ സത്വരം' എന്നതു കേട്ടു പവനതനയനും ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം…
യുദ്ധകാണ്ഡംപേജ് 31
രാവണഗാത്രദഹനം അഗ്രജന് വീണതു കണ്ടു വിഭീഷണന് വ്യഗ്രിച്ചരികത്തു ചെന്നിരുന്നകുലാല്‍ ദുഃഖം കലര്‍ന്നു വിലാപം തുടങ്ങിനാ 'നൊക്കെ വിധിബലമലേ്ളാ വരുന്നതും ഞാനിതൊക്കെപ്പറഞ്ഞീടിനേന്‍ മുന്നമേ മാനം നടിച്ചെന്നെയും വെടിഞ്ഞീടിന വീര! മഹാശയനോചിതനായ നീ പാരിലീവണ്ണം കിടക്കുമാറായതും കണ്ടിതെല്ളാം ഞാനനുഭവിക്കേണമെ ന്നുണ്ടു ദൈവത്തിനതാര്‍ക്കൊഴിക്കാവതും? ഏവം കരയും…
യുദ്ധകാണ്ഡംപേജ് 29
പോരതി ഘോരമായ് ചെയ്തോരു നേരത്തു പാരമിളപ്പം രഘൂത്തമനുണ്ടെന്നു നാരദനാദികള്‍ ചൊന്നതു കേള്‍ക്കയാല്‍ പാരം വളര്‍ന്നൊരു സംഭ്രമത്തോടുടന്‍ ഇന്ദ്രനും മാതലിയോടു ചൊന്നാന്‍ 'മമ സ്യന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ ശ്രീരാഘവന്നു ഹിതം വരുമാറു നീ തേരും തെളിച്ചു കൊടുക്ക മടിയാതെ' മാതലിതാനതു കേട്ടുടന്…
യുദ്ധകാണ്ഡംപേജ് 30
ആദിത്യഹൃദയം സന്തതം ഭക്ത്യാ നമസ്കരിച്ചീടുക സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോനമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോനമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥവരജംഗമാചാര്യായ തേ നമോ ദേവായ വിശൈ്വക സാക്ഷിണേ തേ നമഃ…
യുദ്ധകാണ്ഡംപേജ് 26
രാമരാവണയുദ്ധം ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപെ്പട്ടിതു രാവണന് മൂലബലാദികള്‍ സംഗരത്തിന്നു തല്‍ കാലേ പുറപെ്പട്ടു വന്നിതു ഭൂതലേ ലങ്കാധിപന്നു സഹായമായ് വേഗേന സംഖ്യയില്ളാത ചതുരംഗസേനയും പത്തു പടനായകന്മാരുമൊന്നിച്ചു പത്തുകഴുത്തനെക്കൂപ്പിപ്പുറപെ്പട്ടാര്‍ വാരാധിപോലെ പരന്നു വരുന്നതു മാരുതിമുമ്പാം കപികള്‍ കണ്ടെത്രയും ഭീതി മുഴുത്തു…