Archives for ക്ലാസിക് - Page 28
ആരണ്യകാണ്ഡം പേജ് 42
'ഭര്‍ത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെ'ന്നു പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്കി പൃത്ഥ്വീമണ്ഡലമകന്നാശു മേല്‍പോട്ടു പോയാള്‍. 'അയ്യോ! രാഘവ ജഗന്നായക! ദയാനിധേ! നീയെന്നെയുപേക്ഷിച്ചതെന്തു ഭര്‍ത്താവേ! നാഥാ! രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു രക്ഷിതാവായിട്ടാരുമിലെ്‌ളനിക്കയ്യോ! പാവം! 1460 ലക്ഷമണാ! നിന്നോടു ഞാന്‍ പരുഷം…
ആരണ്യകാണ്ഡം പേജ് 43
വക്രതവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും രാമ രാമേതി ജപധ്യാനനിഷ്ഠയാ ബഹു യാമിനീചരകുലനാരികളുടെ മദ്ധ്യേ 1490 നീഹാരശീതാതപവാതപീഡയും സഹി ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം ലങ്കയില്‍ വസിച്ചിതാതങ്കമുള്‍ക്കൊണ്ടു മായാ സങ്കടം മനുഷ്യജന്മത്തിങ്കലാര്‍ക്കില്‌ളാത്തു? സീതാന്വേഷണം രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു കാമരൂപിണം മാരീചാസുരമെയ്തു കൊന്നു വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന…
ആരണ്യകാണ്ഡം പേജ് 44
മായാവൈഭവങ്ങളും കേള്‍ക്കയും ചൊല്‌ളുകയും 1520 ഭക്തിമാര്‍ഗേ്ഗണ ചെയ്യും മര്‍ത്ത്യനപ്രയാസേന മുക്തിയും സിദ്ധിച്ചീടുമില്‌ള സംശയമേതും. ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാന്‍ പ്രാകൃതപുരുഷനെപേ്പാലെ''യെന്നകതാരില്‍ നിര്‍ണ്ണയിച്ചവരജനോടരുള്‍ചെയ്തീടിനാന്‍ഃ 'പര്‍ണ്ണശാലയില്‍ സീതയ്ക്കാരൊരു തുണയുള്ളൂ? എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ കണ്ടകജാതികള്‍ക്കെന്തോന്നരുതാത്തതോര്‍ത്താല്‍?''…
ആരണ്യകാണ്ഡം പേജ് 40
തന്നുടെ ധര്‍മ്മപത്‌നി ജനകാത്മജ ഞാനോ ധന്യനാമനുജനു ലക്ഷമണനെന്നും നാമം. ഞങ്ങള്‍ മൂവരും പിതുരാജ്ഞയാ തപസ്‌സിനാ യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നില്‍. പതിന്നാലാണ്ടു കഴിവോളവും വേണംതാനു മതിനു പാര്‍ത്തീടുന്നു സത്യമെന്നറിഞ്ഞാലും. നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന രെന്തിനായെഴുന്നള്ളി ചൊല്‌ളണം പരമാര്‍ത്ഥം.'' 1390 'എങ്കിലോ കേട്ടാലും നീ…
ആരണ്യകാണ്ഡം പേജ് 41
ലഞ്ജസാ ഭയപെ്പട്ടു വനദേവതമാരും. രാഘവപത്‌നിയേയും തേരതിലെടുത്തുവെ ച്ചാകാശമാര്‍ഗേ്ഗ ശീഘ്രം പോയിതു ദശാസ്യനും. 1420 'ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബേ്ധ! ഹാ! ഹ! മല്‍ പ്രാണേശ്വര! പാഹി മാം ഭയാതുരാം.'' ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും സത്വരമുത്ഥാനംചെയ്‌തെത്തിനാന്‍ ജടായുവും. 'തിഷ്ഠതിഷ്ഠാഗ്രേ…
ആരണ്യകാണ്ഡം പേജ് 39
ഇത്തരം ചൊല്‌ളീടുവാന്‍ തോന്നിയതെന്തേ ചണ്ഡി! ധിഗ്ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്‌ളാം. വനദേവതമാരേ! പരിപാലിച്ചുകൊള്‍വിന്‍ മനുവംശാധീശ്വരപത്‌നിയെ വഴിപോലെ.'' ദേവിയെ ദേവകളെബ്ഭരമേല്‍പിച്ചു മന്ദം പൂര്‍വജന്‍തന്നെക്കാണ്‍മാന്‍ നടന്നു സൗമിത്രിയും. സീതാപഹരണം അന്തരം കണ്ടു ദശകന്ധരന്‍ മദനബാ ണാന്ധനായവതരിച്ചീടിനാനവനിയില്‍. ജടയും വല്ക്കലവും ധരിച്ചു സന്യാസിയാ യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും.…
ആരണ്യകാണ്ഡം പേജ് 38
'ദുഃഖിയായ് കാര്യേ! ദേവി! കേള്‍ക്കണം മമ വാക്യം. മാരീചന്‍തന്നേ പൊന്മാനായ്‌വന്നതവന്‍ നല്‌ള ചോരനെത്രയുമേവം കരഞ്ഞതവന്‍തന്നെ. അന്ധനായ് ഞാനുമിതു കേട്ടു പോയകലുമ്പോള്‍ നിന്തിരുവടിയേയും കൊണ്ടുപോയീടാമലെ്‌ളാ 1320 പങ്കതികന്ധരന്‍ തനിക്കതിനുളളുപായമി തെന്തറിയാതെയരുള്‍ചെയ്യുന്നി,തത്രയല്‌ള ലോകവാസികള്‍ക്കാര്‍ക്കും ജയിച്ചുകൂടായലെ്‌ളാ രാഘവന്‍തിരുവടിതന്നെയെന്നറിയണം. ആര്‍ത്തനാദവും മമ ജ്യേഷ്ഠനുണ്ടാകയില്‌ള രാത്രിചാരികളുടെ മായയിതറിഞ്ഞാലും വിശ്വനായകന്‍…
ആരണ്യകാണ്ഡം പേജ് 36
സാക്ഷാല്‍ ശ്രീരാമന്‍ പരിപാലിച്ചുകൊള്‍ക പോറ്റീ!'' എന്നുരചെയ്തു വിചിത്രാകൃതി കലര്‍ന്നൊരു പൊന്‍നിറമായുള്ളൊരു മൃഗവേഷവും പൂണ്ടാന്‍. 1250 പങ്കതികന്ധരന്‍ തേരിലാമ്മാറു കരേറിനാന്‍ ചെന്താര്‍ബാണനും തേരിലേറിനാനതുനേരം. ചെന്താര്‍മാനിനിയായ ജാനകിതന്നെയുളളില്‍ ചിന്തിച്ചു ദശാസ്യനുമന്ധനായ് ചമഞ്ഞിതു. മാരീചന്‍ മനോഹരമായൊരു പൊന്മാനായി ചാരുപുള്ളികള്‍ വെള്ളികൊണ്ടു നേത്രങ്ങള്‍ രണ്ടും നീലക്കല്‍കൊണ്ടു ചേര്‍ത്തു…
ആരണ്യകാണ്ഡം പേജ് 37
പേടിയില്‌ളിതിനേതുമെത്രയുമടുത്തു വ ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും. കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം. പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ!'' മൈഥിലീവാക്യം കേട്ടു രാഘവനരുള്‍ചെയ്തു സോദരന്‍തന്നോടു ''നീ കാത്തുകൊള്ളുകവേണം സീതയെയവള്‍ക്കൊരു ഭയവുമുണ്ടാകാതെ; യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും.'' 1290 എന്നരുള്‍ചെയ്തു ധനുര്‍ബാലങ്ങളെടുത്തുടന്‍ ചെന്നിതു…
ആരണ്യകാണ്ഡം പേജ് 34
ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോല്‍ രാമലക്ഷമണന്മാരെന്നിരുവരിതുകാലം കോമളഗാത്രിയായോരംഗനാരത്‌നത്തോടും 1180 ദണ്ഡകാരണ്യേ വന്നു വാഴുന്നിതവര്‍ ബലാ ലെന്നുടെ ഭഗിനിതന്‍ നാസികാകുചങ്ങളും കര്‍ണ്ണവും ഛേദിച്ചതു കേട്ടുടന്‍ ഖരാദികള്‍ ചെന്നിതു പതിന്നാലായിരവുമവരെയും നിന്നു താനേകനായിട്ടെതിര്‍ത്തു രണത്തിങ്കല്‍ കോന്നിതു മൂന്നേമുക്കാല്‍ നാഴികകൊണ്ടു രാമന്‍. തല്‍പ്രാണേശ്വരിയായ ജാനകിതന്നെ ഞാനു മിപേ്പാഴേ കൊണ്ടിങ്ങു…