Archives for വാഴക്കുല (ചങ്ങമ്പുഴ കൃഷ്ണപിള്ള)

വാഴക്കുല പേജ് 4

ഇരുള്‍ വന്നു മൂടുന്നു മലയന്റെ കണ്‍മുമ്പി, ലിടറുന്നു കാലുകളെന്തു ചെയ്യും ? കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്‍ ചതിവീശും വിഷവായു തിരയടിപ്പൂ ! അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?... കുലവെട്ടി മോഹിച്ചു, മോഹിച്ചു, ലാളിച്ച കുതുകത്തിന് കച്ചക്കഴുത്തു വെട്ടി ! കുല…
Continue Reading

വാഴക്കുല പേജ് 3

  കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ കനകവിമാനത്തില്‍ സഞ്ചരിക്കൂ . മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ . പ്രണത്തിന്‍ കല്പകത്തോപ്പിലെ, പ്പച്ചില ത്തണലിലിരുന്നു കിനാവു കാണൂ . ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ യിവിടെക്കിടന്നു തുലഞ്ഞിടട്ടേ . അവര്‍തന്‍ തലയോടുകള്‍കൊണ്ടു വിത്തേശ്വര രരമന കെട്ടിപ്പടുത്തിടട്ടേ…
Continue Reading

വാഴക്കുല പേജ് 1

മലയപ്പുലയനാ മാടത്തിന്‍മുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു. മനതാരിലാശകള്‍പോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു. അരുമക്കിടാങ്ങളിലൊന്നായതിനേയു മഴകിപ്പുലക്കള്ളിയോമനിച്ചു. മഴയെല്‌ളാം പോയപേ്പാള്‍, മാനം തെളിഞ്ഞപേ്പാള്‍ മലയന്റെ മാടത്ത പാട്ടുപാടി. മരമെല്‌ളാം പൂത്തപേ്പാള്‍ കുളിര്‍ക്കാറ്റു വന്നപേ്പാള്‍ മലയന്റെ മാടവും പൂക്കള്‍ ചൂടി. വയലില് വിരിപ്പു വിതയ്‌ക്കേണ്ടകാലമായ്…
Continue Reading

വാഴക്കുല പേജ് 2

പറയുന്നു മാതേവന്‍ : 'ഈ ഞാലിപ്പൂവന്റെ പഴമെത്ര സ്വാദൊള്ളതായിരിക്കും !'' പരിചോ,ടനുജന്റെ വാക്കില്‍ ചിരി വന്നു പരിഹാസഭാവത്താല്‍ തേവനോതി : 'കൊല വരാറായി,ല്‌ളതിനു മുമ്പേ തന്നെ കൊതിയന്റെ നാക്കത്തു വെള്ളം വന്നു !'' പരിഭവിച്ചീടുന്നു നീലി : 'അന്നച്ചന തരി വാങ്ങാന്‍…
Continue Reading