ഈശ്വര സൃഷ്ടിയാകുമീ പ്രപഞ്ചത്തില്‍
ഹൃദയമാമീ ഭൂമിതന്‍ ഗര്‍ഭത്തില്‍
ഉറഞ്ഞുകൂടി ജീവാമൃതമാകുമെന്നെ നീ
അമ്മതന്‍ മാറ് പിളര്‍ന്ന്
ഈ ലോകത്തിലാനയിച്ച മര്‍ത്യഹൃദന്തമേ
നിനക്കു മംഗളം…..
    ചുറ്റിലും കെട്ടിരക്ഷിക്കുന്ന എന്നെ
    ശുഷ്‌കപത്രവും മറ്റും വീഴാതെ
    വലകള്‍കൊണ്ടുമൂടുന്നു
    ശ്രേഷ്ഠമാണീ ജീവിതമെങ്കിലും കൂട്ടരെ
    താപമാണെന്നുള്ളിലെപ്പോഴും
കര്‍മ്മസാക്ഷിയാം ദേവന്‍തന്‍ സ്നേഹവയ്പ്പും
പാല്‍ പുഞ്ചിരിയുതിര്‍ക്കും മാനത്തെ മാമന്റെ
മധുര മനോഹര നോട്ടവും
തുഛമാണെനിക്കെന്നും കിട്ടുക
    ആടിമുകില്‍ മാല തല്‍ ആരവം
    ആഴത്തില്‍ നിന്നു ഞാനാസ്വദിക്കെ
    ആടിതിമിര്‍ക്കുമാ മാരിതന്‍
    ആലൊല മുത്തു കണ്ടാസ്വദിക്കാന്‍
    അതിയായി മോഹിക്കുമെന്‍ മാനസം
ഒന്നല്ലല്ലൊരായിരം പൂമരങ്ങള്‍
പൂക്കളുമേന്തിയ നില്ലുകാണാന്‍,
കായ്കളുമേന്തിയ മകരവൃക്ഷം
കാറ്റിലാടി യാടിയ നില്ലുകാണാന്‍
ഭാഗ്യമില്ലീ കേരളനാട്ടിലെനിക്കു മാത്രം.

ഒഴുകി നീങ്ങാന്‍ പറ്റില്ലെനിക്ക്
ഓളങ്ങളാല്‍ ആര്‍ത്തു ചിരിക്കാനും
കൊച്ചുപാറക്കൂട്ടങ്ങളില്‍ തട്ടി
മുത്തു മണികള്‍ വാരിചിതറി
കിതച്ചും പതച്ചും പാട്ടുംപാടി
നടക്കാന്‍ പറ്റില്ലല്ലോ
    ശുദ്ധിതന്‍ പര്യായമാകും
    ഹിമവല്‍ പുത്രിയാം
    ഗംഗയോടൊപ്പം ചേര്‍ന്ന്
    പാപപങ്കിലമാം മര്‍ത്ത്യനെ
    ശുദ്ധിയാക്കുവാനുമാകില്ലല്ലോ
ആര്‍ത്തിരമ്പും സാഗരമാതാവിന്‍
ആലയത്തിലെത്തിയൊന്നാളവേല്‍ക്കാന്‍
ആഴിതന്‍ ആലോലവായുവാല്‍
ആതരു നൃത്തമാടുമാ കേരവൃക്ഷത്തിന്‍
നിലയൊന്നു കാണുവാന്‍ മോഹം, പക്ഷേ നടപ്പില്ലല്ലോ
    എങ്കിലും കൂട്ടരെ എന്നിലെ പുണ്യതീര്‍ത്ഥം
    നിങ്ങളൊന്നെടുക്കുമ്പോള്‍, കുടിക്കുമ്പോള്‍,
    കൊടുക്കുമ്പോള്‍ എന്‍ഹൃദയ
    മെല്ലാം മറന്നീശ്വര പാദത്തെ
    നമിക്കുന്നു ഞാന്‍….

വൈ. ഗോകുല്‍ദേവ്
വസന്തവിലാസം
മഞ്ഞപ്പാറ ഹ.സ
ആയൂര്‍
കൊല്ലം
ജവഹര്‍ ഹൈസ്‌കൂള്‍ ആയൂര്‍
മൊബൈല്‍: 9495207807