മഴയോട്
മഴയേ മറന്നോ നീ മനുജന്റെ മാറിലെ
മാലാഖയായ് തന്നെ വാഴ്കയെന്നും
മാനവ കാഠിന്യഹൃദയവും നിന്‍ നേര്‍ക്കു
ചായുന്ന സ്‌നേഹമതറിയണം നീ
കാര്‍മേഘമാലയാം അമ്മയെ വേറിട്ടു
പിരിവതിനൊട്ടുമേ വയ്യെയെന്നോ?
ഒന്നോര്‍ക്ക, ഭൂമിതന്‍ മക്കളീ ഞങ്ങളോ
ആത്മദാഹത്തോടെ കാത്തിരിപ്പൂ
പിച്ചകത്താളിലോ, പാലാഴീ തീരത്തോ,
കാളിന്ദിയോളമായ് മാറും തടത്തിലോ,
മോഹമായ് സ്‌നേഹമായ് മാറുന്ന സത്യമേ,
എങ്ങു ഞാന്‍ തിരയേണമിന്നു നിന്നെ?
നിന്നെ നിനച്ചു ഞാന്‍ മാനത്തു നോക്കവേ
നീയെന്നെയോര്‍ത്തില്ല നന്ദിയോടെ
എന്നെ മറന്നോ നീ മാനത്തെ മാലാഖേ
ഏകയായിന്നു ഞാന്‍ കാത്തിരിപ്പൂ
വാര്‍മഴവില്ലിന്റെ തേരിലായ് നിന്നു നീ
താഴേക്കു മെല്ലെ കുനിഞ്ഞിടേണം
വാര്‍മുടിച്ചുരുളിന്റെ മോഹനസ്പര്‍ശനം
കൊണ്ടെന്നെ മെല്ലെയുണര്‍ത്തിടേണം
പാടാത്ത പാട്ടിന്റെയീണമായി, കാണാത്ത
കാഴ്ചതന്‍ നേരിലെ സത്യമായി, ഭൂമിതന്‍
പ്രാര്‍ത്ഥനയ്‌ക്കൊക്കെയോ സാക്ഷിയായി, മണ്ണിലെ
തേങ്ങുന്നൊരമ്മയ്ക്കു ദീക്ഷയായി വരിക നീ
ആരാധികാനായര്‍. എം.ബി
ജി.ജി.എച്ച്.എസ്. കോട്ടന്‍ഹില്‍
തിരുവനന്തപുരം
മൊബൈല്‍: 9656624345
Leave a Reply