സ്വപ്നങ്ങള്‍
വിരാക സ്മരണയില്‍ സ്വപ്നം
കൊതിക്കുകയാണീ ഹൃദയം
എന്‍ ഹൃദയത്തിലൂറുന്ന സ്വപ്നത്തില്‍
ചെപ്പക താഴിലൊളിക്കുന്ന ജീവപര്‍ശം
ഉച്ച മയക്കത്തില്‍ ഉച്ചാരണമില്ല
ഇച്ഛാശക്തികള്‍ ഒന്നുമില്ല എന്‍
മനസ്‌സിലൊളിക്കും സ്വപ്നത്തിന്‍ താഴില്‍
ഓര്‍മ്മകള്‍ മാത്രം മിന്നിമറയുന്ന
ജീവിതമല്ലെന്‍ സ്വപ്നം
വരാനിരിക്കുന്ന ജീവിതത്തിന്‍ മുഖത്തെ
ഏകോപിപ്പിക്കുന്ന സ്വപ്നമിത
ഏകാങ്കമാം ജീവിതത്തിന്‍ പുസ്തക
താഴിനുള്ളില്‍ ഒരൊറ്റ മുഖം നിനക്കായി
ഞാന്‍ മാറ്റി വയ്ക്കും സ്വപ്നമേ നിനക്കായി
ഞാന്‍ മാറ്റി വയ്ക്കും
എന്തിനോ വേണ്ടി പൊട്ടിക്കരയുന്ന
മനുഷ്യന്‍ ഒന്നോര്‍ക്കണം, ജീവിതംകളില്ല.
തമാശയല്ല, നൊമ്പരത്തിന്‍ കൂടാരമല്ല.
പക്ഷെ ജീവിതം സ്വപ്നമോ യാഥാര്‍ത്ഥ്യമോ?
ഈ ചോദ്യത്തിനുത്തരം ഇനി ആരു നല്‍കും?
ഇനി ആരോടു ഞാന്‍ ചോദിക്കും? ആരെന്തു പറയും?
ഇനി ആരാരു കണ്ടിതിനുത്തരം ഇനിയും
തേടുന്നു ഞാന്‍ ഈ ചോദ്യത്തിനുത്തരം?
രതീഷ്‌കുമാര്‍. ആര്‍
ആര്‍.കെ.ഡി.എന്‍.എസ്.എസ്.എച്ച്.എസ്.എസ്
ശാസ്തമംഗലം, തിരുവനന്തപുരം
മൊബൈല്‍: 9645537760
Leave a Reply