വായനാപ്രാധാന്യത്തിന്റെ വിളംബരവുമാണ് ഈ പുസ്തകോത്സവം. മുന്‍കാലങ്ങളില്‍ നേടിയെടുത്ത ജനപ്രീതിയും ആഗോള ശ്രദ്ധയുമാണ് പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ഇന്ധനമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
അന്താരാഷ്ട്ര ശ്രദ്ധ നേടിയ എഴുത്തുകാര്‍, ചിന്തകര്‍, നിരൂപകര്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് അവരുമായി സംവദിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
കുരുന്നുകള്‍ക്കും മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം വായനലോകത്തെ അടുത്തറിയാനും അക്ഷരലോകത്തെ ആധുനിക മുന്നേങ്ങളെ മനസ്സിലാക്കാനും, സര്‍വോപരി നിയമസഭയെ അടുത്തറിയാനുമുളള സുവര്‍ണാവസരമാണ് ഇതെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവയോടൊപ്പം മോഡല്‍ അസംബ്ലിയും സംഘടിപ്പിച്ചിട്ടുണ്ട്.