മരണം ഒളിപ്പിച്ചു വച്ച പുസ്തകം, മണത്താല്‍ മരണം
ഡെന്മാര്ക്ക്: പുസ്തകം തുറന്നാല്‍ മണപ്പിക്കുന്ന സ്വഭാവം മിക്ക വായനക്കാര്‍ക്കുമുണ്ട്. അങ്ങനെ മണത്തു നോക്കിയ മൂന്നു പേര്‍ക്ക് ബോധക്ഷയമുണ്ടായി അടുത്തിടെ. ഡെന്മാര്ക്ക് സര്‍വകലാശാലയിലെ ലൈബ്രറിയിലാണ് സംഭവം. താളുകളില്‍ വിഷം പുരട്ടിയ മൂന്നു പുസ്തകങ്ങള്‍ കണ്ടെത്തി. ഇനിയും കൂടുതല്‍ പുസ്തകങ്ങളില്‍ വിഷം പുരട്ടിയിട്ടുണ്ടോ എന്ന പരിശോധന തുടരുകയാണ്. പുസ്തകത്താളുകളില്‍ മാരക വിഷമായ ആര്‍സെനിക്കിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്.
16, 17 നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ചരിത്രപുസ്തകങ്ങളായിരുന്നു അത്. പച്ചനിറം കണ്ട് പരിശോധന നടത്തിയപ്പോഴാണ് ആര്‍സെനിക് അംശം കണ്ടെത്തിയത്.
പതിനാലാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ എഴുത്തുകാരന് ഉമ്പെര്‍ട്ടോ എക്കോയുടെ ആദ്യ നോവലായ ‘ ദ നെയിം ഓഫ് ദ റോസ്’ താളുകളില്‍ വിഷം പുരട്ടി വായനക്കാരെ കൊന്ന സംഭവമുണ്ട്. ഇറ്റലിയിലെ ഒരു ബെനഡിക്ടന്‍ പാതിരി നോവലിസ്റ്റിനോടുള്ള വിരോധം തീര്‍ക്കാന്‍ താളുകളില്‍ വിഷം പുരട്ടി. നിരവധി പേര് മരിച്ചെന്നാണ് ചരിത്രം പറയുന്നത്.
Leave a Reply