കുണ്ടന്‍ കിണറ്റില്‍ കുറുവടി പോയാല്‍
തൃശ്ശൂര്‍ ജില്ലയില്‍ പ്രചാരത്തിലുള്ള നാടന്‍ പാട്ടാണ് കുമ്മാട്ടിപ്പാട്ട്. കുമ്മാട്ടി വേഷം കെട്ടി, തപ്പും തുടിയും കിണ്ണവുമൊക്കെ കൊട്ടി കുട്ടികള്‍ പാടുന്ന പാട്ടുകള്‍
കുണ്ടന്‍ കിണറ്റില്‍ കുറുവടി പോയാല്‍
കുമ്പിട്ടെടുക്കും കുമ്മാട്ടി…
പൊക്കത്തിലുള്ളൊരു വാളന്‍പുളിങ്ങ
എത്തിച്ചു പൊട്ടിയ്ക്കും കുമ്മാട്ടി…
മറ്റൊരു കുമ്മാട്ടിപ്പാട്ട്
തള്ളേ തള്ളേ എങ്ങട്ടു പോണു ?..
ഭരണിക്കാവിലെ നെല്ലിനു പോണു..
അവിടത്തെ തമ്പുരാന് എന്തു പറഞ്ഞു..
തല്ലാന്‍ വന്നു,കൊല്ലാന്‍ വന്നു
ഓടിയൊളിച്ചു കൈതക്കാട്ടില്‍ ..
കൈതെനിക്കൊരു പൂ തന്നു…
പഴോം പപ്പടോം തന്നില്ലെങ്കീ
പടിക്കല്‍ തൂറും കുമ്മാട്ടി..