(പൈലോ പോള്‍ സമാഹരിച്ചതില്‍നിന്ന് തിരഞ്ഞെടുത്തത്)

 

 

ഇക്കരനിന്നു നോക്കുമ്പോൾ അക്കരപച്ച,
അക്കരെ നിന്നു നോക്കുമ്പോൾ ഇക്കരപച്ച

ഇഞ്ചത്തലയും ഈഴത്തലയും
എത്രയും ചതച്ചാൽ അത്രയും നന്ന്

ഇഞ്ചിതിന്നകുരങ്ങിനെപോലെ

ഇടച്ചേരിനായരും കുരുത്തോലചൂട്ടും

ഇടത്തുകൈക്കുവലത്തുകൈതുണ,
വലത്തുകൈക്കു ഇടത്തുകൈ തുണ

ഇടലചുടലക്കാകാ; ശൂദ്രനു ഒട്ടുംആകാ-

ഇടികേട്ട പാമ്പ്പോലെ

ഇടിക്കു കുമിൾപൊടിച്ചപോലെ

ഇടിവെട്ടിയ മരംപോലെ

ഇടിവെട്ടിയവനെ പാമ്പുകടിച്ചു

ഇട്ടകൈക്കുകടിക്കുന്ന നായുടെസ്വഭാവം

ഇട്ടിയമ്മ ഏറെമറിഞ്ഞാൽ കൊട്ടിയമ്പലത്തോളം

ഇട്ടുനിരക്കുന്നഅച്ചിക്കു
നിരങ്ങിഉണ്ണുന്നനായർ

ഇണങ്ങാതെ പിണങ്ങിക്കൂടാ

ഇണങ്ങിയാൽ നക്കിക്കൊല്ലും,
പിണങ്ങിയാൽ കുത്തിക്കൊല്ലും

ഇണയില്ലാത്തവന്റെ തുണകെട്ടല്ല (പിടിക്കരുതു)

ഇണയില്ലാത്തവനോടു ഇണകൂടിയാൽ
ഇണഒമ്പതുംപോകും,പത്താമതു താനുംപോകും

ഇണ്ടിഅപ്പത്തിന് തേങ്ങാപോരാഞ്ഞിട്ടു
അമ്മേടപ്പനെ തെങ്ങേൽകേറ്റി,
അപ്പംവെന്തുംവന്നു,അമ്മേടപ്പൻ ചത്തുംവന്നു

ഇന്നത്തെപണി നാളെക്കു വെക്കരുതു

ഇന്നലെപെയ്തമഴയ്ക്കു ഇന്നുകുരുത്ത(മുളച്ച)തകര

ഇന്നിരുന്നുനാളെ മരിച്ചാലും നല്ലപേരുപറയിക്കണം

ഇന്നുചെയ്യാവുന്നതു നാളെയാക്കരുതു

ഇമ്പംപെരുപ്പതു തുമ്പത്തിനായ് വരും

ഇരച്ചുവിട്ട വാണംപോലെ

ഇരട്ടിപ്പണിക്കു ഇരുട്ടുതപ്പിയെപോക

ഇരന്നുമക്കളെപ്പോറ്റിയാൽ ഇരപ്പത്തരംപോകയില്ല

ഇരപ്പാളിക്കിരിപ്പിടംകൊടുത്താൽ
ചിരകാലത്തിനകത്തു ശിരഃകമലത്തിൽ കയറിഇരിപ്പാകും

ഇരപ്പാളി വെറ്റിലതിന്നണമെങ്കിൽ
എഴുവീടറിയണം

ഇരയിട്ടാലെ മീൻപിടിക്കാവു

ഇരവിഴുങ്ങീയ പാമ്പുപോലെ

ഇരിക്കുന്നകൊമ്പു വരഞ്ഞാലൊ

ഇരിക്കുന്നവൻ ഇരിക്കാതെ,
ചിരെക്കുന്നവൻ ചിരെക്കുമൊ

ഇരിക്കുമ്മുമ്പെ കാൽ നീട്ടല്ല

ഇരിപ്പിടം കെട്ടിയെ പടിപ്പുര കെട്ടാവു

ഇരിമ്പു പഴുക്കുമ്പോൾ കൊല്ലനും കൊല്ലത്തിയും ശേഷിക്കും

ഇരുമ്പുപാര(ഉലക്ക) വിഴുങ്ങി
ചുക്കുവെള്ളം കുടിച്ചാൽ ദഹനം വരുമൊ

ഇരിമ്പുരസം കുതിര അറിയും;
ചങ്ങല രസം ആന അറിയും

ഇരിമ്പും തൊഴിലും ഇരിക്കെ കെടും-

ഇരുട്ടുകൊണ്ടു ഓട്ടയടച്ചാൽ വെട്ടം വീഴുമ്പൊൾ തഥൈവ.

ഇരുതോണിയിൽ കാലുവച്ചാൽ വെള്ളത്തിൽ കിടക്കും.

ഇരുന്നു മരം മുറിച്ചാൽ താൻ
അടിയിലും മരം മുകളിലും.

ഇരുന്നിട്ടു വേണം കാലുനീട്ടാൻ.

ഇരുന്നുണ്ടവൻ രുചിയറിയാ,
കിളച്ചുണ്ടവൻ രുചിയറിയും.

ഇരുന്നുണ്ടാൽ കുന്നും തുലയും.

ഇറച്ചിയിരിക്കെ തൂവൽ പിടിക്കരുത്

ഇറച്ചിക്ക്പോയോൻ വിറച്ചിട്ട്‌ചത്ത്‌
കാത്തിരുന്നോൻ നുണച്ചിട്ടും ചത്തു

ഇറച്ചിതിന്മാറുണ്ട്; എല്ലു കോർത്തു
കഴുത്തിൽ കെട്ടാറില്ല

ഇറക്കെയിറക്കെ വെള്ളം;
കൊടുക്കെകൊടുക്കെ ധനം

ഇല മുള്ളേൽ വീണാലും, മുള്ള് ഇലമേൽ
വീണാലും ഇലക്കു തന്നെ കേട്

ഇല്ലത്തില്ലെങ്കിൽ കൊല്ലത്തും(കോലോത്തും) ഇല്ല

ഇല്ലത്തുണ്ടെങ്കിൽ ചെല്ലുന്നെടത്തുമുണ്ട്

ഇല്ലത്തുണ്ടോ മത്തിത്തല

ഇല്ലത്ത് പഴയരിയെങ്കിൽ ചെല്ലുന്നെടത്തും പഴയരി

ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ടറിയാം

ഇല്ലത്തെ പൂച്ചപോലെ-

ഇല്ലാത്തവർക്ക് ആമാടയും പൊന്ന്

ഇല്ലായ്മ വന്നാലും വല്ലായ്മ അരുത്

ഇല്ലം നിറച്ചാൽ വല്ലം നിറയ്ക്കണം

ഇഷ്ടമില്ലാത്ത അച്ചി(പ്പെണ്ണ്) തൊട്ടതെല്ലാം കുറ്റം

ഇഷ്ടംമുറിഞ്ഞാൽ ഒട്ടാൻപ്രയാസം

ഇളിച്ചുപുളിച്ചു പുളിശ്ശേരി കുടിച്ചുപോയി

ഈച്ചപറന്നാൽ ഇരുകാതമാകുമൊ

 

ഈച്ച, പൂച്ച, നാ, നസ്രാണി
ഈനാലിനും അശുദ്ധമില്ല.

ഈച്ചക്കു പുണ്ണകാട്ടല്ല,
പിള്ളൈക്കും നൊണ്ണകാട്ടല്ല

ഈത്തപ്പഴം പഴക്കുമ്പൊൾ കാക്കയ്ക്കു വായ് പുണ്ണ

ഈരെടുപ്പാൻ പേൻകൂലി

ഈറെറടുപ്പാൻപോയവൾ ഇരട്ടപെറ്റ

ഈഴം കണ്ടവർ ഇല്ലം കാണുകയില്ല

ഈഴത്തു പോയവർ
ഊഴത്തുവന്നു പറ്റുകയില്ല