(പൈലോ പോള്‍
സമാഹരിച്ചതില്‍നിന്ന്
തിരഞ്ഞെടുത്തത്)

 

യഥാരാജ, തഥാപ്രജാ

യഥാശക്തി മഹാബലം

യമന്റെ ദൂതന്മാരെപ്പോലെ

രണ്ടുകൈകൂടി തല്ലിയെങ്കിലെ ഓശകേൾക്കൂ

രണ്ടു പട്ടിക്കു ഒരു എല്ലുകിട്ടിയപോലെ

രാജകന്യകയായാലും പൂർവ്വജന്മം പുന:പുന:

രാജവായ്ക്ക്(തിരുവായ്ക്ക്)
എതിർവായില്ല (പ്രത്യുത്തരമില്ല)

രാജാവന്നറുക്കും, ദൈവം നിന്നറുക്കും

രാജാവിനോടും,വെള്ളത്തോടും,
തീയോടും, ആനയോടും കളിക്കരുത്

രാജാവില്ലാത്തനാട്ടിൽ
കുടിയിരിപ്പാൻ ആകാ

രാമായണം മുഴുവൻ വായിച്ചിട്ടും
രാമനുസീത ആർ എന്നു ചോദിക്കും

രാവിലത്തെ മഴയും, രാവിലത്തെ
വിരുന്നും വിശ്വസിക്കെണ്ടാ

രാവു വീടാക, പകൽ കാടാക

രാവു വീണ കുഴിയിൽ പകൽ വീഴുമൊ?

രേവതി ഇരന്നു തിന്നും

രോമം കൊഴിഞ്ഞാൽ ഭാരം കുറയുമൊ

ലക്ഷദീപം മഹാശ്ചര്യം
നമുക്കും കിട്ടണം പണം

ലക്ഷം ജനങ്ങൾ കൂടും സഭയിൽ
ലക്ഷണമൊത്തവൻ ഒന്നോ രണ്ടൊ

ലോകം പാഴായാൽ നാകം പാഴാമൊ

ലോകർ എല്ലാം ചത്താൽ
ശോകം ചെയ്‌വാൻ ആർ

വകക്കു തക്കതെ വാ പിളർക്കാവൂ

വക്കടർന്നകലത്തിനു കണമുറിഞ്ഞ കയിൽ

വക്കുവാൻ പിടിച്ചാലും കീയം കീയം;
വളർത്തുവാൻ പിടിച്ചാലും കീയം കീയം

വടികുത്തിയും പടകാണണം

വട്ടിചെന്നു മുറത്തെ കുറ്റം പറക

വട്ടിപിടിച്ചവൻ കടംവീടുകയില്ല

വണ്ണത്താൻവീടും കളത്രവീടും തനിക്കൊത്തതു

വണ്ണത്താൻ വീട്ടിൽഇല്ലെങ്കിൽ
തുണി ഉറുപ്പയിൽ വേണം

വന്നതുപോലെ പോയി

വന്നറിയാഞ്ഞാൽ ചെന്നറിയണം

വന്നാൽ എന്തുവരാഞ്ഞാൽ;
വരാഞ്ഞാൽ എന്തു വന്നാൽ

വമ്പനോടു പഴുതുനല്ലു (വഴുതുകതന്നെ)

വമ്പന്റെപുറകേയും
കൊമ്പന്റെമുമ്പേയും പാടില്ലാ

വരമ്പെടുക്ക, വല്ലികൊടുക്ക,
വഴിതിരിക്ക, വളംകൂട്ടുക

വരവരെ മാമിയാർ കഴുതപോലെ

വരവുചെലവറിയാതെ മാടമ്പിചമഞ്ഞാൽ
ഇരുളുവെളിവില്ലാതെ വഴിയിൽകിടക്കാം

വരാനുള്ളതു വഴിയിൽതങ്ങുമൊ

വരുംവിധി വനത്തിലിരുന്നാലുംവരും

വറുത്താൽ കൊറിച്ചുപോകും;
കണ്ടാൽ പറഞ്ഞുപോകും

വറ്റോനും,വലവീതോനും,
കട്ടോനും,കടംകൊണ്ടോനും ആശവിടുകയില്ല

വല്ലഭമുള്ളവനു പുല്ലുമായുധം

വല്ലവൾവെച്ചാലും നല്ലവൾ വിളമ്പണം

വഷളനു വളരാൻ വളം വേണ്ടാ

വസ്തുപോയെ ബുദ്ധിവരു

വളഞ്ഞകത്തിക്കു തിരിഞ്ഞഉറ

വളഞ്ഞുവന്നാൽ കടുത്തില,
നേരെവന്നാൽ ചുരിക

വളപ്പിൽകൊത്തുന്നതും
കഴുത്തിൽകെട്ടുന്നതും ഒരുപോലെയൊ

വളച്ചുകെട്ടിയാൽ എത്തിനോക്കും

വള്ളത്തിൽകിടന്നോടിയാൽ
വള്ളംകരക്കടുക്കുമൊ

വള്ളിക്കുറപ്പുമരം; പിള്ളക്കുറപ്പു ജനനി

വാകീറിയതമ്പുരാൻ ഇരകല്പിക്കാതിരിക്കുമൊ

വാക്കിൽ തോറ്റാൽ മുപ്പിൽതാഴണം

വാക്കിൽ പോക്കും
നെല്ലിൽപതിരും ഇല്ലാതിരിക്കയില്ല

വാക്കുകൊണ്ടു കോട്ടകെട്ടുക

വാക്കുചേക്കിനെപോലെ,
ചേലു ചൈത്താനെപോലെ

വാക്കുപോക്കർക്കും നെല്ലു കോയിലകത്തും

വാചഃ കർമ്മാതിരിച്യതെ

വാണിയനുകൊടുക്കാഞ്ഞാൽ വൈദ്യനുകൊടുക്കും

2339 വാനംവീണാൽ മുട്ടീടാമൊ

വായറിയാതെ പറഞ്ഞാൽ
ചെവിയറിയാതെ (ചെവിടറിയാതെ) കൊള്ളും

വായ്ക്കരിക്കുവകയുണ്ടെങ്കിൽ
നംപൂരിനാടുനീങ്ങുമൊ

വായ്ക്കു നാണമില്ലെങ്കിൽ
വയറ്റിനു പഞ്ഞമില്ല

വായി ചക്കര; കൈകൊക്കര

വായിച്ചുണ്ടാകുംമുമ്പെ വായിച്ചുണ്ടാകണം

വായ് പോയകത്തികൊണ്ടു
എതിലേയുംവെച്ചുകൊത്താ

വായിൽ പത്തില്ലെങ്കിൽ കയ്യിൽ പത്തുവേണം-

വായിൽ വന്നതു കോതക്കു പാട്ടു

വായിലെ നാവിനു
നാണമില്ലെങ്കിൽ വയറുനിറയും

വാലല്ലാത്തതെല്ലാം അളയിലായി(പുനത്തിലായി)

വാളെടുക്കാത്തവൻ വാളെടുത്താൽ
വാളെല്ലാം ചിലമീനു നാറും

വാളെടുത്തവനൊക്കെ വെളിച്ചപ്പാടൊ

വാഴനനെക്കുമ്പോൾ ചീരയും നനയും

വാഴുന്നോർക്കു വഴിപ്പെടുക

വിടക്കുതലയും വടക്കുവെക്കരുതു-

വിത്തിട്ടു വേലികെട്ടല്ല-

വിത്തുവിതെച്ചാൽ മുത്തുവിളയുമൊ

വിദ്യാധനം സർവ്വധനാൽ പ്രധാനം

വിധിച്ചതെവരൂ കൊതിച്ചതുവരികയില്ല

വിനാശകാലെ വിപരീതബുദ്ധി,
ആരാന്റെ കത്തി എന്നെയൊന്നുകൊത്തി

വിരൽ കൊടുത്താൽ കൈ വിഴുങ്ങും

വിരൽ വെപ്പാനിടം കൊടുത്താൽ
പിന്നവിടെ ഉരൽ വെക്കും

വിരണ്ടവൻ കണ്ണിനു ഇരുണ്ടതെല്ലാം പേയ്

വിൽക്കാമാട്ടിനു കൊള്ളാവില

വില്ലിന്റെ ബലം പോലെ
അമ്പിന്റെ പാച്ചിൽ

വിശക്കാൻ തക്കതുണ്ണണം,
മറക്കാൻ തക്കതു പറയണം

വിശന്നാൽ നിറകയില്ലെന്നും
നിറഞ്ഞാൽ വിശക്കയില്ലെന്നും ഉണ്ടൊ

വിശപ്പിനു കറിവേണ്ട;
ഉറക്കിനു പായ് വേണ്ടാ

വിശപ്പുള്ള കഴുത ഏതു പുല്ലും തിന്നും

വിശാഖം വിചാരം

വിശേഷവിധി കണ്ടാൽ സൂക്ഷിക്കണം

വിശ്വസിച്ചോനെ ചതിക്കല്ല;
ചതിച്ചോനെ വിശ്വസിക്കല്ല

വിശ്വാസമില്ലാത്തവർക്കു കഴുത്തറുത്തു
കണിച്ചാലും കൺകെട്ടെന്നെ വരു-

വിഷഹാരിയെ കണ്ട പാമ്പിനെപ്പോലെ

വിഷം തീണ്ടിയവൻ ചത്തപ്പോൾ
വിഷഹാരി എത്തി

വിഷുവിൽ പിന്നെ വേനൽ ഇല്ല

വിളക്കൊടു പാറിയാൽ ചിറകുകരിയും

വിളയും ധാന്യം മുളയിലറിയുമൊ

വിളയും വിത്തു മുളയിൽഅറിയാം

വിളമ്പുന്നോൻഅറിയാഞ്ഞാൽ
ഉണ്ണുന്നോൻഅറിയണം

വിളിക്കാതെവന്നാൽ ഉണ്ണാതെപോകും

വിളിച്ചുണർത്തി അത്താഴം
ഇല്ലെന്നുപറഞ്ഞാലൊ

വീടുചേരുമ്പോൾ പെണ്ണുചേരുകയില്ല;
പെണ്ണുചേരുമ്പോൾ വീട് ചേരുകയില്ല

വീടുംകടത്തിനു ഈടു വീടും
പറമ്പും (നാടും പണയം)

വീട്ടിൽ ആണെങ്കിൽ കൂട്ടിൽ പെണ്ണു,
കൂട്ടിൽ ആണെങ്കിൽ വീട്ടിൽ പെണ്ണു

വീട്ടിൽ ചെന്നാൽ മോർതരാത്ത ആൾ
ആലെക്കൽ നിന്നും പാൽ തരുമോ

വീട്ടിൽകടവും മുട്ടിൽ
ചൊറിയും ഒരുപോലെ

വീണ മരത്തേലോടിക്കയറാം

വീണാൽ ചിരിക്കാത്ത ചങ്ങാതിയില്ല

വീണാൽ ചിരിക്കാത്തതു ബന്ധുവല്ല

വീഴാൻ നിന്ന തെങ്ങിന്മേൽ
ചാകാൻ നിന്ന ചോവൻ കയറി

വീഴും മുമ്പെ നിലം നോക്കണം

വെച്ചാൽ കുടുമ, ചിരച്ചാൽ മൊട്ട

വെടികൊണ്ടപന്നി പായും പോലെ

വെടിക്കാരന്റെ കോഴിയെപോലെ

വെടിമരുന്നും തീയും ഒന്നിച്ചുവെച്ചിരുന്നാലൊ

വെട്ടാൻ വരുന്നപോത്തിനോടു
വേദം ഓതിയാലൊ

2415 വെട്ടാതനായർക്കു പൊരിയാതകുറ്റി

വെട്ടൊന്നെങ്കിൽ തുണ്ടം രണ്ടു

വെണ്മണിവെറ്റില, ആറമ്മുള അടക്കാ,
മാവേലിക്കരചുണ്ണാമ്പു, യായ്പാണം
(ചാപ്പാണം) പുകയില

വേമ്പനാട്ടുകായലിൽ കുടിച്ചുചാകുവാൻ
ഇണ്ടംതുരുത്തി നായരുടെ ചീട്ടുവേണമൊ

വെറിമൂക്കുമ്പോൾ തെറിമൂക്കും

വെറുതെകിട്ടിയതു വെറുതെപോയി

വെറ്റിലയുടെ മൂക്കരുതു, അടക്കയുടെ
തരങ്ങരുതു, പുകയിലയുടെ
പൊടിയരുതു, നൂറേറരുത്

വെറ്റിലെക്കെടങ്ങാത അടക്കയില്ല,
ആണിന്നടങ്ങാത പെണ്ണില്ല

വെള്ളിലപ്പുറത്തുവീണ വെള്ളം പോലെ

വെളുത്തേടനു അലക്കുമാറ്റി
കാശിക്കു പോകാൻ കഴികയില്ല

വെളുത്തേടനെ മുതലപിടിച്ച പോലെ

വെള്ളം ഉണ്ടെങ്കിലെ കരനന്നാക്കേണ്ടു

വെള്ളം കണ്ട പോത്തിനെപോലെ

വെള്ളം പോകുന്നവഴിയെ മീനും

വെള്ളം വറ്റിയെടത്തു മീൻ കളിക്കുമ്പോലെ

വെള്ളം വറ്റുമ്പോഴെക്കു
പച്ചോലയിൽകെട്ടിയ കാക്കയും എത്തി

വെള്ളത്തിൽ വെട്ടിയാൽ വേർതിരിയുമൊ

വെള്ളത്തിലെ ഒതളങ്ങാ പോലെ

വെള്ളത്തിലെ കുമള പോലെ

വെള്ളത്തിനോടു കലഹിച്ചാൽ
പൃഷ്ടംതന്നെനാറും

വെള്ളമില്ലാത്തെടത്തു മുങ്ങാൻ കഴിയുമൊ

വെള്ളശ്ശീലക്കെ തടുക്കൊള്ളു

വെള്ളരിയിൽ കുറുക്കൻ കയറിയതുപോലെ –

വെള്ളെഴുത്തു വായിച്ചാൽ ഉള്ളെഴുത്തു
കള്ളെഴുത്തായി പോകും

വേകുന്ന പുരക്കു ഊരുന്ന
കഴുക്കോൽ ആദായം

വേകുവോളം ഇരിക്കാമെങ്കിൽ
ആറുവോളം ഇരിക്കരുതൊ

വേട്ടാളൻ പോറ്റിയ പുഴുവെപോലെ

വേഗം പഴുത്താൽ വേഗം ചീയും

വേണമെങ്കിൽ ചക്ക വേരേലും (വേരിന്മേലും)
കായ്ക്കും; വേണ്ടാ എങ്കിൽ കൊമ്പത്തും ഇല്ല

വേദം അറിഞ്ഞാലും വേദന വിടാ

വേരറുത്താൽ കാതറുക്കും

വേർ കിടന്നാൽ പിന്നെയും കിളുക്കും

വേലിതന്നെ വിള തിന്നാലൊ

വേലി തന്നെ വിതെച്ച
പുഞ്ചക്കു വിനാശമൂലം

വേലി പുഞ്ച തിന്നുതുടങ്ങി

വേലിമേൽ കിടന്ന പാമ്പിനെ
എടുത്തു കഴുത്തേൽ ചുറ്റി

വൈകുവോളം വെള്ളംകോരി,
വൈകീട്ടു കുടം ഇട്ടുടച്ചു

വൈദ്യൻ അടിച്ചാൽ മർമ്മം തടിക്കും

വൈദ്യൻ കാട്ടിൽ കയറിയതുപോലെ

വൈദ്യന്റെ അമ്മ പുഴുത്തെ ചാകൂ

വൈരമുള്ളവനെക്കൊണ്ടു
ക്ഷൗരം ചെയ്യിക്കുമ്പോലെ

വൈശ്രവണന്റെ ദ്രവ്യം പോലെ

ശകുനം നന്നായാലും
പുലരുവോളം കക്കരുത്

ശർക്കര കാണുമ്പോൾ നക്കി നക്കി,
ചക്രം കാണുമ്പോൾ വിക്കി വിക്കി

ശർക്കരകുടത്തിൽ കൈ
ഇട്ടാൽ നക്കാതിരിക്കുമൊ

ശീതംനീങ്ങിയവനു വാതംകൊണ്ടു ഭയംഎന്തു

ശീലിച്ചതെ പാലിക്കൂ

ശുദ്ധൻ ദുഷ്ടന്റെ ഫലംചെയ്യും

ശുഭസ്യശീഘ്രം എന്നുണ്ടല്ലൊ

ശൂർപ്പണഖയെപോലെ

ശൈത്താന്റെ ഇടയിൽ കായം ചേരുകയില്ല

ശ്രീമാൻ സുഖിയൻ മുടിയൻ ഇരപ്പൻ

ശ്രേഷ്ഠത്വമുള്ളവൻ ജ്യേഷ്ഠൻ

2492 ശ്വായദിക്രിയതെരാജാ സകിംനാശ്നാത്യപാനഹം

ശ്വാവിന്റെവാൽ പന്തീരാണ്ടു കുഴലിൽ
ഇട്ടാലും എടുക്കുമ്പോൾ വളഞ്ഞിരിക്കും

സങ്കടകോഴിക്കു പണമൊന്നു

സങ്കടസമയം നേർന്നതു
സൗഖ്യംവന്നാൽ മറക്കും

സത്യത്തിനു കാലുനാലുണ്ട്

സത്യത്തിനെന്നും പതിനാറു

2498 സത്യംവിട്ടു കളിക്കരുതു

സമുദ്രത്തിൽ മുക്കിയാലും
പാത്രത്തിൽ പിടിപ്പതെവരൂ

സമ്മതം മറഞ്ഞു ദുർമ്മതം നിറഞ്ഞു

സംസർഗ്ഗജാദോഷഗുണാഭവന്തി

സർവാധിയുടെ ഈടും
വിറകുവെട്ടിയുടെ പുലർച്ചയും

സാക്ഷിയുടെ കാലുപിടിക്കുന്നതിനേക്കാൾ
ശത്രുവിന്റെ കാലു പിടിക്കുന്നതു നല്ലതു

സാരം അറിയുന്നവൻ സർവ്വജ്ഞൻ

സുഖത്തിൽ പിന്നെ ദു:ഖം;
ദു:ഖത്തിൽ പിന്നെ സുഖം

സുഖദുഖാദികൾ വെള്ളത്തിൽഇട്ട
ഉതളങ്ങ പോലെ-

സുൽത്താൻ പക്കീറായാലും പക്കീർ
സുൽത്താനായാലും :തരം അറിയിക്കും

സൂക്ഷിച്ചാൽ ദുഃഖി(ഖേദി)ക്കെണ്ടാ

സൂക്ഷിച്ചു നോക്കിയാൽ കാണാത്തതും കാണും

സൂചികൊണ്ടെടുപ്പാനുള്ളതു
തൂമ്പാകൊണ്ടാക്കരുതു

സൂചിപോയവഴിക്കെ നൂലുപോകൂ

സൂര്യനെക്കണ്ടു പട്ടി കുരെക്കും പോലെ

സ്വരം നല്ലപ്പോഴെ പാട്ടു നിൎത്തികളയണം

സ്വരമുള്ളപ്പോൾ താളംവരാ,
താളമുള്ളപ്പോൾ സ്വരംവരാ

ഹിരണ്യനാട്ടിൽ ചെന്നാൽ ഹിരണ്യായനമഃ