(പൈലോ പോള്‍
സമാഹരിച്ചതില്‍നിന്ന്
തിരഞ്ഞെടുത്തത്)

 

കക്കാൻപഠിച്ചാൽ നിൽക്കുവാൻ
(ഞേലുവാൻ)പഠിക്കണം

കക്കാൻ പോകുമ്പോൾ ചിരിക്കല്ല

കക്ഷത്തിലിരിക്കുന്നകതു പോകയുമരുതു,
ഉത്തരത്തേലിരിക്കുന്നതു എടുക്കയും വേണം

കച്ചിട്ടിറക്കിയുംകൂടാ
മധുരിച്ചിട്ടു തുപ്പുകയുംകൂടാ

കഞ്ചാവഞ്ചുനിറംകാട്ടും, കള്ളഞ്ചുമദംകാട്ടും

കഞ്ഞികുടിച്ചുകിടന്നാലും
മീശതുടക്കാനാളു വേണം

കഞ്ഞിക്കും പററിനും കരഞ്ഞില്ലെങ്കിൽ
ചെല്ലംപോലെ വളർത്തിക്കൊള്ളാം

കടച്ചിച്ചാണകം വളത്തിന്നാകാ

കടച്ചിയെകെട്ടിയെടം പശുചെല്ലും

കടന്ത (കടന്തൽ) കൂട്ടിനു
കല്ലെടുത്തെറിയും പോലെ

കടമില്ലാതെ കഞ്ഞിയുത്തമം

കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു

കടയ്ക്കൽ നനച്ചെ തലയ്ക്കൽ പൊടിക്കു

കടം കൊടുത്താൽ ഇടവും കൊടുക്കണം

കടം വാങ്ങി ഇടം ചെയ്യൊല്ലാ

കടം വീടിയാൽ ധനം

കടൽ ചാടാനാഗ്രഹമുണ്ടു,
തോടുചാടാൻ കാലുമില്ല

കടലമ്മ പെണ്ണെങ്കിൽ
ചരുവെങ്കിലും പെറും

കടലിൽ കായം
കലക്കിയതു പോലെ

കടലിനു സമമൊ കുശവൻ
മണ്ണെടുത്ത കുഴി

കടലുവറ്റി കാക്ക പറക്കുമ്പോൾ
കടലുവറ്റി ചാകും

കടിക്കുന്നതു കരിമ്പ് ,
പിടിക്കുന്നതു ഇരുമ്പ്

കടിച്ചതുമില്ല പിടിച്ചതുമില്ലെന്നായി

കടിഞ്ഞാണില്ലാത്ത കുതിര
ഏതിലേയും പായും

കടുകീറി കാര്യം;
ആനകൊണ്ടു ഓശാരം

കടുകീറി കണക്കു;
ആനകെട്ടി ഓശാരം

കടുചോരുന്നതു കാണും:
ആന ചോരുന്നതു കാണുകയില്ല

കടുമ്പിരി കയർ അറുക്കും

കടുവായുടെ കയ്യിൽ
കാപ്പിടെക്കു കൊടുത്താലൊ

കട്ടതു ചുട്ടു പോകും

കട്ടവൻ നിൽക്കുമ്പോൾ
ഉളിഞ്ഞവന്റെ തലപോയി

കട്ടിൽ കാണുമ്പോൾ
കാലുകഴയ്ക്കും(കഴലപനിക്കും)

കട്ടിൽ ചെറുതെങ്കിലും കാൽനാലു വേണം

കട്ടെറുമ്പിനെ പിടിച്ചു ആസനത്തിൻ
കീഴിൽ വെക്കുന്നതുപോലെ

കട്ടോനും കടം കൊണ്ടോനും വറ്റോനും
വലവീതോനും അടങ്ങുകയില്ല

കട്ടോനെ കാണാഞ്ഞാൽ
കണ്ടവനെ പിടിച്ച് കഴുവേറ്റുക

കണക്കപ്പിള്ളയുടെ വീട്ടിൽ കരിക്കലും
പൊരിക്കലും ധൃതി; കണക്കെടുത്തു
നോക്കുമ്പോൾ കരച്ചിലും വിളിച്ചിലും ധൃതി

കണക്കു പറഞ്ഞാൽ കഞ്ഞിക്കു പറ്റില്ല

കണക്കു വിട്ടാൽ പിണക്കു വരും

കണ്ടതിലോഹരി എടുത്താൽ
വെന്തതിലോഹരി തിന്നാം

കണ്ടതു തീണ്ടൽ, കേട്ടതു പുല

കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതെല്ലാം കടം

കണ്ടതെല്ലാം പറഞ്ഞാൽ കണ്ണിനു ദോഷം

കണ്ടപ്പോൾ കരിമ്പ്, പിടിച്ചപ്പോൾ ഇരുമ്പ്

കണ്ടമീനെല്ലം കറിക്കാകാ

കണ്ടറിയാഞ്ഞാൽ കൊണ്ടറിയും

കണ്ടശ്ശാർക്കുമുറിഞ്ഞാൽ
കോരശ്ശാർക്കു ധാരയൊ

കണ്ടാൽ നല്ലത് കാര്യത്തിന്നാകാ

കണ്ടാൽ കളി കണ്ടില്ലെങ്കിൽ കാര്യം

കണ്ണൻവാഴച്ചുവട്ടിൽ
കാളിവാഴയുണ്ടാകുമൊ

കണ്ണിൽ കൊള്ളേണ്ടതു
പുരികത്തേൽ കൊള്ളിച്ചു

കണ്ണിരിക്കെ കൃഷ്ണമണിയും
കൊണ്ടുപോകുന്നവൻ

കണ്ണുകാണാത്തവൻ
കണ്ണാടിയിൽ നോക്കുമ്പോലെ

കണ്ണുചിമ്മി ഇരുട്ടാക്കി

കണ്ണുപോയാൽ അറിയാം കണ്ണിന്റെ കാഴ്ച

കണ്ണെത്താക്കുളം, ചെന്നെത്താവയൽ,
നഞ്ഞും നായാട്ടും മറുമരുന്നില്ലാത്ത ആന്തയും

കതിരേൽകൊണ്ടു വളം വെച്ച പോലെ

കത്തിവാളൊടു ചോദിച്ചിട്ടൊ കാടുവയ്ക്കുക

കത്തുന്നതീയിൽ നെയി പകരുമ്പോലെ

കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം

കന്നിനെ കയംകാണിക്കരുതു

കപ്പച്ചീനിക്കു വേരിറങ്ങുമ്പോൾ
സുന്ദരിമത്തിക്കു പരിഞ്ഞീൻവെക്കും

കപ്പൽ വച്ചു കടലൊക്കെ ഓടിയാലും
കല്പിച്ചതേ അടങ്ങത്തുള്ളു

കപ്പലിൽ കള്ളനുണ്ടൊ

കപ്പലിനു പണിതുപണിതൊരു ചിമിഴായി

കപ്പാളത്തീയനു മുപ്പാളത്തണ്ണീർ

കമന്നുവീണാൽ കാല്പണം കയ്യിൽ

കമ്മാളൻ കണ്ടതു കണ്ണല്ലെങ്കിൽ
ചുമ്മാടും കെട്ടി ചുമക്കും

കമ്പത്തിൽ കയറി ആയിരം വിദ്യ കാട്ടിയാലും
സമ്മാനം വാങ്ങുവാൻ താഴെ
ഇറങ്ങണം (താഴെവന്നെ സമ്മാനമുള്ളു)

കയറെത്താത്തതുകൊണ്ടു
കിണറുനികത്തണമൊ

കയ്യാടി എങ്കിലെ വായാടു

കയ്യാലപുറത്തെ തേങ്ങാപോലെ

കയ്യിൽ ഇരുന്നാൽ കാലത്തിനുതകും

കയ്യിൽ കാശുണ്ടെങ്കിൽ അറിയാത്ത
ഉമ്മായും അപ്പം തരും

കയ്യിൽ കിടന്ന പണം കൊടുത്തിട്ടു
കടിക്കുന്ന പട്ടിയെ വാങ്ങിയാലൊ

കയ്യിൽ കൊടുത്താൽ കക്കാത്ത
കള്ളനുണ്ടൊ(കള്ളനും കക്കാ)

കയ്യിൽ നിന്നു വീണാൽ എടുക്കാം ;
വായിൽ നിന്നു വീണാൽ എടുത്തുകൂടാ

850 കയ്യൂക്കുള്ളവൻ കാര്യക്കാരൻ.

കരകയും വേണം, കിറികോടുകയും
അരുത് എന്നുവെച്ചാലൊ.

കരണം പിഴച്ചാൽ മരണം ഭവിക്കും.

കരയടുക്കുമ്പോൾ തുഴയിട്ടുകളയല്ലൊ

കരയുന്ന കുട്ടിക്കെ പാൽ ഉള്ളൂ.

കരിക്കട്ട കഴുകുന്തോറും കറുക്കും.

കരിമ്പിൻ തോട്ടത്തിൽ കുറുക്കൻ
കടന്നപോലെ (ആന കേറിയപോലെ)

കരിമ്പിനു കമ്പുദോഷം.

കരിമ്പിനു മധുരമുള്ളതുകൊണ്ടു
വേരോടെ തിന്നണമോ.

കരിമ്പെന്നുംചൊല്ലി വേരോളം ചവക്കരുതു.

കരിവാടു ചുട്ടു നായെ തല്ലിയപോലെ.

കരുത്തിനു ഊകാരം ഗുരുത്വം.

കർക്കടകമാസത്തിൽ കാതുകുത്താൻ
ഇപ്പോഴേ കൈവളയ്ക്കണമോ

കർക്കടഞ്ഞാറ്റിൽ പട്ടിണി കിടന്നതു
പുത്തരി കഴിഞ്ഞാൽ മറക്കരുതു

കറുപ്പുണ്ടെങ്കിലെ വെളുപ്പറിയൂ

കറിക്കു പോരാത്ത കണ്ടം നുറുക്കല്ല

കറുപ്പും ചെരിപ്പും അടുപ്പിക്കരുതു

കറ്റയും തലയിൽവെച്ചു കളം ചെത്തരുതു

കലത്തിൽ നിന്നുപോയാൽ കഞ്ഞിക്കലത്തിൽ

കല്പനതന്നെപോരാ കനിവിൽനിനവുംവേണം

കല്യാണമാല, കനകമാല. കാണുന്നോർക്ക്
ഇമ്പമാല, ഇല്ലാത്തോർക്ക് കണ്ഠമാല

കല്ലടിക്കോടൻ കറുത്താൽ കറുകപുഴ നിറഞ്ഞു

കല്ലാടുംവീട്ടിൽ നെല്ലാടുകയില്ല

കല്ലു കാറ്റെടുക്കുമ്പോൾ കരിയില എവിടെ

കല്ലെന്നാലും കണവൻ, പുല്ലെന്നാലും പുരുഷൻ

കല്ലെറിഞ്ഞ കാക്കപോലെ

കല്ലെൽപെടുത്താൽ പല്ലെതെറിക്കും

കളിയിൽ തുടങ്ങിയതു കാര്യമായി

കളിയിലും കള്ളംആകാ

കളിയും ചിരിയും ഒപ്പരം(ഒന്നിച്ചു),
കഞ്ഞിക്കുപോകുമ്പോൾ വെവ്വെറെ

കള്ളത്തിപശുവിനു ഒരു മട്ടി,
തുള്ളിച്ചിപെണ്ണിനു ഒരു കുട്ടി

കള്ളൻ എങ്കിലും വെള്ളൻ എങ്കിലും
ഒരു ആൺപിറന്നവൻ അല്ലെ

കള്ളൻ കട്ടതിനു കോമട്ടിയെ കഴുവേറ്റി

കള്ളനെ കക്കുക

കള്ളനേ കള്ളന്റെ കാലറിഞ്ഞുകൂടു

കള്ളനെ വിരട്ടുവാൻ പിള്ള മതി

കള്ളനെ വിശ്വസിച്ചാലും കുള്ളനെ
(കുറിയവനെ) വിശ്വസിച്ചുകൂടാ

കള്ളപ്പണം കിട്ടിയാൽ കുഴിച്ചുമൂടണം

കള്ളിന്റെ മട്ടും (മത്തും) കമ്മളിന്റെ പിട്ടും

കള്ളുകണ്ട ഈച്ചയെപ്പോലെ

കള്ളുപീടികയിൽ നിന്നു പാലു
കുടിച്ചാലും കളെളന്നെപറയൂ

കള്ളു വിലയ്ക്കു വിറ്റാൽ
ചോറു നായ്ക്കൊവേണം

കഴുത അറിയുമൊ കുംകുമം

കഴുത ചവുട്ടാതെ കുതിരയുടെ
പുറകിൽ പോയിനിൽക്ക

കഴുതയെ തേച്ചാൽ കുതിരയാകുമൊ

കാക്കകുളിച്ചാൽ കുയിലാകുമൊ

കാക്കകുളിച്ചാൽ കൊക്കാമൊ

കാക്കപൊങ്ങിപ്പറന്നാൽ കാഴുകനാകുമൊ

കാക്കയും കുയിലും ഭെദമില്ലയോ

കാക്കയുടെ ഒച്ചെക്കു പേടിക്കുന്നവൾ
അർദ്ധരാത്രിയിൽതന്നെ ആറുനീന്തും

കാക്ക വഴികാട്ടിയാൽ തീട്ടക്കുഴിയിലെക്കു

കാക്കവായിലെ അട്ടചാകൂ

കാക്കെക്കു ചേക്കിടം
കൊടുത്താൽ കാലത്താലെ നാശം

കാക്കെക്കും തമ്പിളള പൊൻപിള്ള
(തൻകുഞ്ഞു പൊൻകുഞ്ഞു)

കാച്ച (കാഞ്ഞ,അനച്ച)വീണ (ചാടിയ)പൂച്ച
പച്ചവെള്ളം കണ്ടാലും പേടിക്കും

കാഞ്ഞ ഓട്ടിൽ വെള്ളം പകർന്നപോലെ

കാഞ്ഞിരംകയിക്കും, കരിഞ്ഞൊട്ടകയിക്കും,
കാണരുതാത്തവനെ കാണുമ്പോൾ കയിക്കും

കാടിക്കഞ്ഞിയും മൂടിക്കുടിക്കെണം

കാടുവെട്ടുവാൻ കോടാലിയുടെ സമ്മതംവേണമോ

കാട്ടിയതു കാട്ടിയില്ലെങ്കിൽ നാട്ടിനുദോഷം

കാട്ടിയതും കാട്ടുകയില്ല കാഷ്ടവും കാട്ടുകയില്ല

കാട്ടിൽ ചെന്നാൽ കള്ളൻ,നാട്ടിൽ വന്നാൽ ഗുരു

കാട്ടിലെ മരം, തേവരുടെ ആന, വലിയെടാവലി
(എത്തിയെടത്തറ്റംവലിക്കട്ടെ വലിക്കട്ടെ)

കാട്ടിലെ മത്താച്ചിയുടെ പശുവിനെ പുലി
പിടിച്ചാൽ പുലിക്കു നാട്ടിലുംകാട്ടിലും ഇരുന്നുകൂടാ

കാട്ടുകോഴിക്കുണ്ടോ സംക്രാന്തി

കാട്ടുകോഴി വീട്ടുകോഴിയാമോ

കാണം വിറ്റും ഓണം ഉണ്ണണം

കാണ്മാൻ കൊള്ളാം, തിന്മാൻ ആകാ

കാണ്മാൻ പോകുന്ന പൂരം പറഞ്ഞു
കേൾപ്പിക്കണമോ (കേട്ടറിയണമോ)

കാതറ്റ പന്നിക്കു കാട്ടൂടെയും പായാം ,
കാതറ്റ പെണ്ടിക്കു കാട്ടിലും നീളാം

കാന്താരി ചെറുതാകകൊണ്ട് നിസ്സാരമാക്കേണ്ടാ

കാപ്പണത്തിന്റെ പൂച്ച ഒരു
പണത്തിന്റെ നെയികുടിച്ചു

കായലുവറ്റി കക്കവാരാനിരുന്നാലോ

കായ്ച്ചമരത്തേലെ കല്ലെറിയൂ

കാരണവൻ കാലം ഒരു കണ്ടി,
ഞാങ്കാലം നാലു കണ്ടി

കാരമുരട്ടു ചീരമുളയ്ക്കയില്ല
ചീര മുരട്ടു കാര മുളയ്ക്കയില്ല

കാർത്തിക കഴിഞ്ഞാൽ മഴയില്ല ;
കർണ്ണൻപെട്ടാൽ പടയില്ല

കാര്യം കാണാൻ
കഴുതക്കാലും പിടിക്കണം

കാര്യം പറയുമ്പോൾ കാലുഷ്യം
പറയല്ല. (കാലുഷ്യം തോന്നരുത്)

കാററടിക്കുമ്പോഴേ(ൾ) തൂറ്റാവൂ(ണം).

കാറ്ററിയാതെ തുപ്പിയാൽ
ചെവി(കി)ടറിയാതെ കിട്ടും(കൊള്ളും).

കാറ്റുനന്നെങ്കിൽ കല്ലും പറക്കും.

കാറ്റ് ശമിച്ചാൽ പറക്കുമോ പഞ്ഞികൾ.

കാലം നീളെ ചെന്നാൽ നേർ താനെ അറിയാ.

കാലം പോലൊരു ഗുരുവില്ല.

കാലത്തെ തോണി കടവത്ത് എത്തും.

കാലത്തെ തുഴയാഞ്ഞാൽ കടവിൽ ചെന്നടുക്കൂല.

കാലത്തൊരു മടിമടിച്ചാൽ
അന്തിക്കൊരു പശിപശിക്കും.

കാലാച്ചിയോടു കടം കൊണ്ടാൽ
കാലായിൽവെച്ചും തടുക്കും.

കാലാലെവന്നവൻ കാരണവൻ;
വീട്ടിൽപുറന്നവൻപുലവൻ

കാലിനുചുറ്റിയപാമ്പു കടിക്കാതെപോകുമൊ

കാലുപിടിച്ചും കാച്ചിക്കുളിച്ചും കഴിയരുത്

കാലേതുഴഞ്ഞാൽ കരക്കണയും

കാൽവിദ്യയുംമുക്കാൽതട്ടിപ്പുംകൊണ്ടു
കാലംകഴിക്കാനോ

കാളപെറ്റെന്നുകേട്ടു കയറെടുത്തു

കാളവിളതിന്നതിനു കഴുതക്കുശിക്ഷ

കാശായാലും കനിവൊടുകൊടുക്കണം

കാശിക്കുപോയാലും കർമ്മംതുലകയില്ല

കാശിക്കുപോയാലും ദൂശിക്കുകാശൊന്നു

കാശില്ലാത്തവൻ കാശിക്കുപോയാലുംഫലമില്ല

കിട്ടാത്തച്ചിക്കു കുറ്റമില്ല

കിണറ്റിൽ മുങ്ങിയാൽ കുളത്തിൽപൊങ്ങും

കിണറ്റിന്റെ ആഴം നോക്കാൻ
ആരാന്റെ കുഞ്ഞിനെയിറക്ക

കിഴക്കൻവെള്ളം ഇളകിവരുമ്പോൾ
ചിറയിടാറുണ്ടൊ

കിഴങ്ങുകണ്ട പണിയൻ ചിരിക്കുംപോലെ

കീരിയും പാമ്പുംപോലെ സ്നേഹം

കീരിയെ കണ്ട പാമ്പുപോലെ

കുഞ്ഞിപക്ഷിക്കു കുഞ്ഞിക്കൂടു

കുഞ്ഞിയിൽ പഠിച്ചതു ഒഴികയില്

കുടം കടലിൽ മുക്കിയാലും
കുടത്തിൽ പിടിപ്പതെ കിട്ടത്തുള്ളു

കുടത്തിൽവെച്ച വിളക്കുപോലെ

കുടത്തിൻവായി കെട്ടാം,
മനുഷ്യവായി കെട്ടിക്കൂടാ

കുടലെടുത്തു കാണിച്ചാൽ
വാഴനാരെന്നു പറയും

കുടിമുടിയ തിന്നുകയുമരുത്,
കക്ഷി എരിഞ്ഞു കിടക്കുകയുമരുത്.

കുടിമൂലം കുലംകെടും.

കുടിയറിഞ്ഞേ പെണ്ണയക്കാവൂ.

കുടുമയ്ക്ക് മീതെ മർമ്മം ഇല്ല.

കുടക്കുമീതെ വടി പിടിക്കരുത്.

കുട്ടിനര കുടികെടുക്കും.

കുണ്ടിൽകിടക്കുന്ന കുഞ്ഞിതവളക്ക്
കുന്നിനുമീതെ പറക്കാൻ മോഹം.

കുതിര എത്ര പാഞ്ഞാലും
വാൽ കൂടെ നിൽക്കും.

കുതിരക്ക് കൊമ്പു കൊടുത്താൽ
മലനാട്ടിൽ ഒരുത്തരെയും വെക്കുകയില്ല.

കുത്തുകൊണ്ട പന്നി നെരങ്ങും പോലെ.

കുത്തും തല്ലും ചെണ്ടക്കും
അപ്പവും ചോറും മാരയാനും.

കുത്തുവാൻ വരുന്ന പോത്തോടു
വേദം ഓതിയാൽ കാര്യമോ.

കുനിയൻ മദിച്ചാലും ഗോപുരം ഇടിക്കാ.

കുന്തം കൊടുക്കയുമില്ല താനൊട്ട്‌ കുത്തുകയുമില്ല.

കുന്തംകൊണ്ടുമുറി പൊറുക്കും,
നാവുകൊണ്ടമുറി പൊറുക്കുകയില്ല

കുന്തം പോയാൽ കുടത്തിലും തപ്പണം

കുന്നിക്കുരു കപ്പയിൽ ഇട്ടാലും മിന്നും.

കുന്നൊളം പൊന്നുകൊടുത്താലും
കുന്നിയൊളം സ്ഥാനം കിട്ടാ

കപ്പച്ചീര കൊഴുത്തെന്നുവച്ച്
കപ്പപ്പാമരമാമൊ

കുപ്പയിൽ ഇരുന്നൊൻ മാടം കിനാകാണും.

കുപ്പയിൽകിടന്നു കൂർച്ചമാടം (മാളിക)
കിനാവുകണ്ടപോലെ

കുംഭകർണ്ണൻറെ ഉറക്കംപോലെ

കുംഭമാസത്തിൽ മഴപെയ്താൽ
കപ്പപ്പുറത്തും നെല്ലു (കുപ്പയും പൊന്നു)

കുരങ്ങൻചത്ത കുറവനെപോലെ

കുരങ്ങിനു ഏണിചാരെണ്ടാ-

കുരങ്ങിൻറെ കയ്യിൽ മാലകിട്ടിയതുപോലെ

കുരിശുകണ്ട പിശാചിനെപോലെ

കുരു ഇരന്ന മലയന്നു ചക്കകൊടുത്താൽ ഏറ്റമായി

കുരുടനു രാവും പകലും ഒരുപോലെ.

കുരുടൻ പിടിച്ച വടി പോലെ.

കുരുടന്റെ മുമ്പിൽ കണ്ണീരൊഴുക്കിയാൽ ഫലമെന്ത്.

കുരുടർ ആനയെക്കണ്ടപോലെ.

കുരക്കുന്ന പട്ടി(നായ) കടിക്കയില്ല.

കുരക്കുന്ന നായിക്ക് ഒരു പൂളു തേങ്ങാ.

കുറിക്കുവച്ചാൽ മതിൽക്കെങ്കിലും കൊള്ളണം.

കുറുക്കന് ആമയെ കിട്ടിയതുപോലെ.

കുറുക്കൻ കരഞ്ഞാൽ നേരം പുലരുകയില്ല.

കുറുപ്പിന്റെ ഉറപ്പല്ലെ ഉറപ്പ്.

കുലം എളിയവനു മനം എളിയത്.

കുലം കെട്ടോനെ ചങ്ങാതിയാക്കല്ല.

കുലം കേട്ടോന്റെ ചങ്ങാത്തം കെട്ടി,
ഊരും ഇല്ല ഉടലും ഇല്ല.

കുലയാന മുമ്പിൽ കുഴിയാനയെ പോലെ.

കുളത്തിൽകിടന്ന തവള കിണറ്റിൽ മുങ്ങിച്ചത്തു.

കുളത്തിൽനിന്നു പോയാൽ വലയിൽ,
വലയിൽനിന്നു പോയാൽ കുളത്തിൽ

കുളത്തോടു കോപിച്ചിട്ടു ശൌചിക്കാഞ്ഞാൽ
ഊര നാറുകെയുള്ളു.

കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കട്ടെ.

\കുളിപ്പാൻകുഴിച്ചതിൽ കുളിപ്പാൻചെല്ലുമ്പോൾ
താന്താൻ കുഴിച്ചതിൽ താന്താൻ.

കുളിപ്പിച്ചാലും പന്നി ചേറ്റിൽ.

കുഴിയാനമദിച്ചാൽ കുലയാന ആകുമൊ.

കുഴിയിൽപിള്ള മടിയിൽ.

കൂടെ കിടന്നവനെ രാപ്പനി അറിഞ്ഞുകൂടു.

കൂടം ചൂട്ടെറിഞ്ഞാൽ
കുളത്തിൽ തീ പിടിക്കുമോ

കൂട്ടത്തിൽ പാടാനും വെള്ളത്തിൽ
പൂട്ടാനും ആർക്കാ കഴിയാത്തതു

കൂട്ടിൽ ഇട്ട കിളിയെപ്പോലെ-

കൂട്ടിൽ ഇട്ട മെരുവിനെപോലെ
കൂനൻ കുലുക്കിയാൽ ഗോപുരം കുലുങ്ങുമൊ

കെട്ടവൻ ഇട്ടാൽ ഇട്ടവനും കെടും

കെട്ടവിളക്കിൽ വെളിച്ചെണ്ണ
പകർന്നാൽ കത്തുമൊ

കെട്ടാത്തവനു കെട്ടാത്തതുകൊണ്ടു,
കെട്ടിയവനു കെട്ടിയതുകൊണ്ടു

കെട്ടു കെട്ടായുമിരിക്കും പിട്ടു
നായും കൊണ്ടുപോകും

കെൾക്കാത്തവൻ ചത്താൽ ഖേദം ഇല്ല

കേൾക്കുമ്പോൾ കെളുനമ്പ്യാർ,
കാണുമ്പോൾനൊട്ടകേളു

കൈനനയാതെ മീൻപിടിക്കാമൊ

കൈപ്പുണ്ണിനു കണ്ണാടിവേണ്ടാ

കൊക്കറ്റംതിന്നാലും കോഴി
കൊത്തിക്കൊത്തിനിൽക്കും

കൊക്കിനുവെച്ചതു ചക്കിക്കു- (ചക്കക്കു)

കൊക്കിനുവെച്ചതു നത്തിനുകൊണ്ടു

കൊച്ചികണ്ടവനച്ചിവേണ്ട,
കൊല്ലംകണ്ടവനില്ലംവേണ്ട,
അമ്പലപ്പുഴവേലകണ്ടവനമ്മയുംവേണ്ടാ

കൊച്ചിലെനുള്ളാഞ്ഞാൽ
കോടാലിക്കറുകയില്ലാ

കൊഞ്ചൻ തുള്ളിയാൽ മുട്ടോളം ,
ഏറെ തുള്ളിയാൽ ചട്ടിയോളം

കൊടലു വലിച്ചുകാണിച്ചാലും
വാഴനാരെന്നു പറയും

കൊടുക്കുന്നെടത്താശ കൊല്ലുന്നെടത്തു പേടി

കൊടുത്താൽ കിട്ടും നിശ്ചയം

കൊണ്ടാടിയാൽ കരണ്ടിയും ദൈവം

കൊതിച്ചതുവരാ; വിധിച്ചതെവരൂ

കൊതിക്കു കോയ്മയില്ലാ

കൊതുവൂതി വിളക്കുകെടുത്തുമൊ

കൊത്തിക്കൊണ്ടു പറക്കാനുംവയ്യ,
വെച്ചുങ്കൊണ്ടു തിന്നാനുംവയ്യാ

കൊന്നാൽപാപം തിന്നാൽതീരും

കൊമ്പൻപോയതു മോഴെക്കുംവഴി

കൊമ്പന്റെ മുമ്പാകെ; വമ്പന്റെ പിമ്പാകെ

കൊയ്ത്തോളം കാത്തിട്ടു,
കൊയ്യാറാകുമ്പോൾ ഉറങ്ങരുതു

കൊല്ലക്കുടിയിൽ (കൊല്ലന്റെ ആലയിൽ)
സൂചിവില്പാൻ വരുന്നൊ

കൊല്ലത്തെപ്പെരുവഴി ഇ
ല്ലത്തെ (തള്ളക്കു) സ്ത്രീധനമൊ

കൊല്ലാൻകൊടുത്താലും
വളർത്താൻകൊടുക്കയില്ല

കൊല്ലാൻപിടിച്ചാലും
വളർത്താൻപിടിച്ചാലും കരയും

കൊല്ലുന്നരാജാവിനു തിന്നുന്നമന്ത്രി

കൊള്ളികൊണ്ടു അടികൊണ്ടപൂച്ച
മിന്നാമിനുങ്ങിയേയും പേടിക്കും

 

കോത്താഴക്കാരുടെ ബുദ്ധിപോലെ

കോന്തൻപോകുമ്പോൾ കുറിവേണമൊ

കോന്തല‌ഇല്ലെങ്കിൽ നാന്തലവേണം

കോപത്തിനു കണ്ണില്ല

കോരിയാൽ വറ്റുമൊ സമുദ്രം

കോലേൽ പഴന്തുണിചുറ്റിയപോലെ

കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കും

കോഴി കൂവാത്തതുകൊണ്ടു
നേരം വെളുക്കാതിരിക്കുമോ

കോഴിക്കുഞ്ഞും കുറക്കുഞ്ഞും കാക്കക്കുഞ്ഞും
കണിയാൻ കുഞ്ഞുംഒരുപോലെ

കോഴി നനഞ്ഞതുകൊണ്ടു കുറുക്കൻ കരഞ്ഞത്രെ

കോഴിമുട്ട ഉടെപ്പാൻ കുറുന്തടി വേണമൊ

കോഴിയുടെ മുലയൂട്ടുപോലെ

ക്ഷണംപിത്തം ക്ഷണംചിത്തം

ക്ഷീരംകൊണ്ടു നനച്ചാലും
വേപ്പിന്റെ കൈപ്പുവിടുമൊ

ഗതികെട്ടാൽ പുലി പുല്ലും തിന്നും

ഗുരുക്കളെ നിനച്ചു കുന്തവും വിഴുങ്ങണം

ഗുരുക്കൾക്കുള്ളത് ചക്കകൊണ്ടാൽ
പലിശക്കുള്ളതു പുറത്ത്

ഗുരുക്കൾ നിന്നു പാത്തിയാൽ
ശിഷ്യർ നടന്നു പാത്തും

ഗുരുവില്ലാത്ത വിദ്യയാകാ

ഗ്രന്ഥത്തിൽകണ്ട പശു പുല്ലു തിന്നുകയില്ല

ഗൊത്രമറിഞ്ഞു പെണ്ണും പാത്രമറിഞ്ഞു ഭിക്ഷയും

ഗ്രഹപ്പിഴ വരുമ്പോൾ നാലുപുറത്തുംകൂടെ