വാക്കുകളുടെയും ആശയങ്ങളുടെയും ആഗോള ആഘോഷം, രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം: ജനുവരിയിലെ നാല് ചലനാത്മക ദിവസങ്ങളിലായി അഞ്ചുലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പരിപാടിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്). രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.
2016-ല്‍ സ്ഥാപിതമായ കെഎല്‍എഫ്, ഡിസി കിഴക്കേമുറി ഫൗണ്ടേഷനും ഡിസി ബുക്സും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. യുനെസ്‌കോയുടെ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായ കോഴിക്കോട്ടെ ചരിത്രമുറങ്ങുന്ന ബീച്ചുകളില്‍ വര്‍ഷം തോറും ഫെസ്റ്റിവല്‍ നടക്കുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യ സമ്മേളനമായി അംഗീകരിക്കപ്പെട്ട ഇതില്‍, നോബല്‍ സമ്മാന ജേതാക്കള്‍, ബുക്കര്‍ പ്രൈസ് ജേതാക്കള്‍, ഓസ്‌കര്‍ ജേതാക്കള്‍, സെലിബ്രിറ്റികള്‍, പ്രശസ്തരായ എഴുത്തുകാര്‍, ചിന്തകരായ നേതാക്കള്‍ എന്നിവരുള്‍പ്പെടെ പ്രഭാഷകരുടെ ഒരു നിര കെഎല്‍എഫ് അവതരിപ്പിക്കുന്നു. ഒരു സാംസ്‌കാരിക മീറ്റിംഗ് പോയിന്റ് കൂടിയാണിത്. ഇവന്റ് കാണുന്നതിന് പാസ്‌വേണ്ട, സൗജന്യമാണ്.
Leave a Reply