പ്രഥമ മള്ളിയൂര്‍ സുഭദ്ര അന്തര്‍ജന പുരസ്‌കാരം എന്‍ സോമശേഖരന്. 99,999 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. അധ്യാത്മിക മേഖലയില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും സേവനരംഗത്തെ കര്‍മ്മനിരതനും ഭാഗവതം അടക്കമുള്ള എല്ലാ പുരാണങ്ങളില്‍ ഉള്ള അവഗാഹം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള പാണ്ഡിത്യം ഇവയെല്ലാം മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. ഫെബ്രുവരി ഒന്നിന് വൈകിട്ട് സത്രവേദിയില്‍ പുരസ്‌കാരം സമര്‍പ്പിക്കും.