മലപ്പുറം: മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള മാധ്യമ പുരസ്‌കാരം ഫഖ്‌റുദ്ധീന്‍ പന്താവൂരിന്. പൊന്നാനിയിലെ ഇടതുപക്ഷ സാംസ്‌കാരിക കൂട്ടായ്മയായ പ്രോഗ്രസ്സീവ് ഫൗണ്ടേഷനാണ് മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചത്. 2007 മുതല്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഫഖ്‌റുദ്ധീന് 2015ല്‍ സംസ്ഥാന കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ പുരസ്‌കാരം ലഭിച്ചിരുന്നു. 2016 മുതല്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതിത്തുടങ്ങി. ഇപ്പോള്‍ സുപ്രഭാതം പത്രത്തിന്റെ ലേഖകനാണ്. പൊന്നാനി സ്‌കോളര്‍ കോളേജ്, എരമംഗലം അല്‍ഫുര്‍ഖാന്‍ കോളേജ് എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനാണ്.
മാതൃഭൂമി റിപ്പോര്‍ട്ടര്‍മാരായ സി പ്രദീപ്കുമാര്‍ ( മികച്ച ഹിസ്‌റ്റോറിക്കല്‍ റിപ്പോര്‍ട്ടര്‍) ഫാറൂഖ്( മികച്ച കൃഷി ഉന്നമന റിപ്പോര്‍ട്ടര്‍) മാധ്യമം റിപ്പോര്‍ട്ടര്‍ നൗഷാദ്( മികച്ച റിപ്പോര്‍ട്ടര്‍) കൗമുദി ലേഖകന്‍ നദീര്‍ ( മികച്ച കോളമിസ്റ്ററ്റ്,കിംഗ് ടിവി റിപ്പോര്‍ട്ടര്‍ ഹാഷിം ( ചാനല്‍ റിപ്പോര്‍ട്ടിംഗ്) എന്നിവര്‍ക്കാണ് പ്രഖ്യാപിച്ച മറ്റു പുരസ്‌കാരങ്ങള്‍.
റിട്ട. ഡി ഐ ജി മൊയ്തുട്ടി ഹാജി ഐ പി എസ് ചെയര്‍മാനും,പ്രൊഫ. വി കെ.ബേബി, ഡോ.റിജാസ് കല്ലടത്തേല്‍ എന്നിവര്‍ അംഗങ്ങളുമായ
പുരസ്‌കാര സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച്ച വൈകീട്ട് വെളിയങ്കോട് നടക്കുന്ന പ്രോഗ്രസീവ് ഫൗണ്ടേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.