ചരിത്രസംഭവങ്ങളുടെ കാലക്രമപട്ടിക
എ.ഡി 800 : മാകോതയി(മഹോദയപുരം)ലെ ആദ്യ ചേര രാജാവാായ രാജരാജാധിരാജ പരമേശ്വര ഭട്ടാരകശ്രീ രാജശേഖരദേവന്റെ കിരീടധാരണം.
എ.ഡി 820 : ശ്രീശങ്കരാചാര്യരുടെ സമാധി.
എ.ഡി 825 : കൊല്ലവര്‍ഷം (മലയാളവര്‍ഷം) തുടങ്ങുന്നു.
എ.ഡി 829 : ആദ്യത്തെ മാമാങ്കം.
എ.ഡി 844 : സ്ഥാണുരവി കുലശേഖര രാജാവിന്റെ കിരീടധാരണം.
എ.ഡി 849 : സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് ഭൂമി നല്‍കിക്കൊണ്ട് സ്ഥാണുരവി പുറത്തിറക്കിയ തരിസാപ്പള്ളിതാമ്രശാസനം.
എ.ഡി 869 : സ്ഥാണുരവി കുലശേഖര രാജാവിന്റെ സഭയിലുണ്ടായിരുന്ന ജ്യോതിശ്ശാസ്ത്രജ്ഞന് ശങ്കര നാരായണന്റെ കൃതിയായ ‘ശങ്കരനാരായണീയം’ പ്രസിദ്ധീകൃതമായി.
എ.ഡി 880 : മൂഷകവംശസാമ്രാജ്യം ചേരരാജാക്കന്മാര് പിടിച്ചടക്കുന്നു.
എ.ഡി 898 : ആയ് രാജാവ് വിക്രമാദിത്യ വരഗുണന്‍ ബുദ്ധവിഹാരമായ ശ്രീമൂലവാസത്തിന് ഗ്രാന്റ് നല്കി.
എ.ഡി 949 : രാഷ്ട്രകൂടന്മാര്ക്കെതിരെ കേരളത്തിലെ രാജാക്കന്മാര് ചേര്‍ന്ന് നടത്തിയ ചോളയുദ്ധം.
എ.ഡി 962 : ഭാസ്കര രവി മനുകുലാദിത്യ രാജാവിന്റെ കിരീടധാരണം.
എ.ഡി 988 : രാജാരാജചോളന് കാന്തളൂര്‍ ശാല നശിപ്പിച്ചു.
1000 : രാജരാജചോളന് കേരളത്തെ ആക്രമിച്ചു. കൊച്ചിയിലെ ജൂതവംശജരുടെ തലവന്‍ ജോസഫ് റമ്പാന് ഭാസ്കര രവി ചെപ്പേട് വഴി ഗ്രാന്റ് നല്കി.
Leave a Reply