ജില്ലാകേന്ദ്രം: കണ്ണൂര്‍
ജനസംഖ്യ: 24,08,95
സ്ത്രീ-പുരു. അനുപാതം: 1090/1000
സാക്ഷരത: 92.80%
മുനിസിപ്പാലിറ്റീസ്: കണ്ണൂര്‍, തലശേ്ശരി, തളിപ്പറമ്പ്, പയ്യന്നൂര്‍, കുത്തുപറമ്പ്, മട്ടന്നൂര്‍
താലൂക്കുകള്‍: കണ്ണൂര്‍, തലശേ്ശരി, തളിപ്പറമ്പ്
റവന്യൂ വില്ലേജുകള്‍: 129
ബേ്‌ളാക്ക് പഞ്ചായത്തുകള്‍: 9
ഗ്രാമപഞ്ചായത്തുകള്‍: 85
പ്രധാനറോഡ്: എന്‍. എച്ച്. 17

ചരിത്രം
'കാനന്നൂര്‍' എന്നാണ് കണ്ണൂരിനെ ഇംഗ്‌ളീഷുകാര്‍ വിളിച്ചിരുന്നത്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ 'കാനത്തൂര്‍' ആണ് കണ്ണൂര്‍  ആയതെന്നാണ് ഒരുപക്ഷം. കണ്ണന്റെ (ശ്രീകൃഷ്ണ) ഊര് ആണ് കണ്ണൂര്‍ ആയതെന്നാണ് മറ്റൊരു പക്ഷം.

ഭൂമിശാസ്ത്രം
കിഴക്ക് പശ്ചിമഘട്ടവും കോഴിക്കോട്, വയനാട് ജില്ലകള്‍ തെക്കും ലക്ഷദ്വീപ് കടല്‍ പടിഞ്ഞാറ് കാസര്‍കോട് ജില്ല വടക്കുമായി സ്ഥിതിചെയ്യുന്നു. ജില്ലയുടെ മലയോര മേഖലകളില്‍ കാപ്പി, റബ്ബര്‍, തേയില, ഏലം തുടങ്ങിയവ വിളയുന്നു. തേക്ക്, ഈട്ടി എന്നിവയും സുലഭം. ഇടനാട്ടില്‍ നല്ല കൃഷിയുണ്ട്. തീരനാട്ടില്‍ നദികളും ഡെല്‍റ്റയും കടല്‍തീരമെല്ലാമാണ്.

അടിസ്ഥാനവസ്തുതകള്‍
തെയ്യങ്ങളുടെ നാട്.
ദീര്‍ഘമായ ഇടതടവിലല്ലാത്ത തീരദേശം.
നഗരവാണിഭക്കാരുടെ അനുപാതം കൂടുതല്‍.
ഏക മുസ്‌ളീം രാജവംശത്തിന്റെ നാട്.
കണ്ണൂര്‍, തലശേ്ശരി കോട്ടകള്‍ പ്രമുഖം.
ജര്‍മ്മന്‍ പാതിരിയും മലയാള ഭാഷാ പണ്ഡിതനുമായ ഡോ. ഹെര്‍മ്മന്‍ഗുണ്ടര്‍ട്ട് താമസിച്ചിരുന്നത് തലശേ്ശരിയിലെ ഒരു ബംഗ്‌ളാവിലാണ്.
തലശേ്ശരിയിലെ ബേക്കറി ബിസിനസും സര്‍ക്കസും വിഖ്യാതമാണ്.
കേരളത്തിലെ ആദ്യ ബേക്കറി തലശേ്ശരിയില്‍
കേരളത്തിന്റെ സര്‍ക്കസ് കലാകാരന്‍മാരില്‍ ഒട്ടുമുക്കാലും തലശേ്ശരിക്കാര്‍
കേരളത്തില്‍ ക്രിക്കറ്റ് പിറന്നത് തലശേ്ശരിയില്‍
ബ്രൗണിന്റെ പ്‌ളാന്‍േറഷന്‍
സഹകരണമേഖലയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് പരിയാരത്ത്.