ജില്ലാകേന്ദ്രം: മലപ്പുറം
ജനസംഖ്യ: 36, 25, 471
സ്ത്രീ-പുരുഷ.അനുപാതം: 1066/1000
സാക്ഷരത: 88.61%
മുനിസിപ്പാലിറ്റികള്‍: മഞ്ചേരി, തിരൂര്‍, പൊന്നാനി, മലപ്പുറം, പെരിന്തല്‍മണ്ണ.
താലൂക്കുകള്‍: നിലമ്പൂര്‍, ഏറനാട്, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ, തിരൂര്‍
റവന്യൂവില്ലേജുകള്‍: 135
ബേ്‌ളാക്ക്പഞ്ചായത്തുകള്‍: 14
ഗ്രാമപഞ്ചായത്തുകള്‍: 102
മെയിന്റോഡ്: എന്‍.എച്ച് 17, എന്‍,എച്ച് 213

ഭൂമിയുടെ കിടപ്പ്
മലപ്പുറത്ത് മലമ്പ്രദേശം, ഇടനാട്, തീരം എന്നിവയുണ്ട്. നീലഗിരി കുന്നുകളില്‍ തുടങ്ങി സമുദ്രം വരെ എത്തുന്നു.

ചരിത്രം
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും മാപ്പിളലഹളയുടെയും നാട്. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങളായിരുന്നു ഇവ. സാമൂതിരി രാജാക്കന്‍മാരുടെ മിലിട്ടറി ആസ്ഥാനമായിരുന്നു പണ്ടു മുതല്‍ക്കേ മലപ്പുറം. 1969  ജൂണ്‍ 16 നാണ് മലപ്പുറം ജില്ല രൂപീകരിച്ചത്.

പ്രത്യേകതകള്‍
ജനസംഖ്യ ഏറ്റവും കൂടിയ ജില്ല.
ബിയ്യം തടാകം.
പി.എസ്. വാര്യര്‍ സ്ഥാപിച്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാല.
കേരളത്തിലെ ഏക ആയൂര്‍വേദ മെന്റല്‍ ആശുപത്രി കോട്ടയ്ക്കലില്‍.
പെരിന്തല്‍മണ്ണയ്ക്കടുത്ത് കീഴത്തൂരിലാണ് പൂന്താനം നമ്പൂതിരി പിറന്നത്.
കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനി.
നിലമ്പൂരിലെ തേക്ക് മ്യൂസിയം .
ലോകത്തെ ഏറ്റവും പ്രായംകൂടിയതും വലുതുമായ തേക്കുമരം നിലമ്പൂരില്‍.
പ്രധാന സ്ഥലങ്ങളും സ്ഥാപനങ്ങളും
കടലുണ്ടി കണ്ടല്‍ക്കാട് . പൊന്നാനി തുറമുഖം. നിലമ്പൂര്‍ തേക്ക് പ്‌ളാന്‍േറഷന്‍.
ശ്രീകാടാമ്പുഴ ഭഗവതിക്ഷേത്രം. കൊടികുത്തിമല. നിലമ്പൂര്‍ കോവിലകം.
പൂന്താനം ഇല്ലം. കടലുണ്ടി പക്ഷി സങ്കേതം. തിരൂര്‍ തുഞ്ചന്‍ പറമ്പ്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. തിരുമാന്ധാംകുന്നു ക്ഷേത്രം. പടിഞ്ഞാറേക്കര ബീച്ച്. മലപ്പുറം വലിയ ജുമാമസ്ജിദ്.
മലപ്പുറം പള്ളി. പഴയങ്ങാടി പള്ളി. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം. കോട്ടക്കുന്ന് മൈതാനം.
ബിയ്യംകായല്‍. വാഗമണ്‍ ട്രാജഡി മെമ്മോറിയല്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍. പെരിന്തല്‍മണ്ണ ഹാലി ടെമ്പിള്‍.
നിലമ്പൂര്‍ വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രം'
തിരുനാവായ
ഭാരതപ്പുഴയുടെ തീരത്തെ പ്രാചീന ശിവക്ഷേത്രം. മാമാങ്കം നടന്നിരുന്നത് ഇവിടെ.
തൃക്കണ്ടിയൂര്‍
പരശുരാമന്‍ പ്രതിഷ്ഠിച്ചതെന്നു വിശ്വസിക്കുന്ന പ്രാചീന ശിവക്ഷേത്രം.

താനൂര്‍
തിരൂരില്‍ നിന്ന് 8 കിലോമീറ്റര്‍ മാത്രമുള്ള പോര്‍ട്ടുഗീസുകാരുടെ ആദ്യത്തെ സെറ്റില്‍മെന്റുകളില്‍ ഒന്നാണ് താനൂര്‍ തീരം. 1546 ല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇവിടം സന്ദര്‍ശിച്ചു എന്നു കരുതുന്നു. കേരളത്തിലെ പ്രാചീന ക്ഷേത്രത്തില്‍ ഒന്നെന്ന് കരുതുന്ന കേരളാധീശ്വരപുരം വിഷ്ണുക്ഷേത്രം ഇവിടെയാണ്. നെയ്ത്തുകാരുടെ കേന്ദ്രം കൂടിയാണ് ഇവിടം.

തിരൂരങ്ങാടി
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും  മാപ്പിള കലാപത്തിന്റെയും കേന്ദ്രം. 1921 ആഗസ്റ്റ് 20ന് കലാപത്തിന് തുടക്കംക്കുറിച്ച സംഭവം തിരൂരങ്ങാടിയില്‍.