ചരിത്രസംഭവങ്ങളുടെ കാലക്രമപട്ടിക
ബി.സി 300 : കാര്‍ത്യായനന്റെ കൃതിയില്‍ ‘കേരള’ത്തെക്കുറിച്ച് ആദ്യ പരാമര്‍ശം.ബി.സി
270 : അശോകചക്രവര്‍ത്തിയുടെ ശിലാശാസനത്തില്‍ കേരളപുത്രന്മാര് എന്ന് രേഖപ്പെടുത്തി.
ബി.സി 200 : പതഞ്ജലിയുടെ ‘മഹാഭാഷ്യം’ എന്ന കൃതിയില്‍ കേരളത്തെ പരാമര്‍ശിക്കുന്നു.
എ.ഡി 45 : കേരളത്തിലെ കാലവര്‍ഷങ്ങളെപ്പറ്റി ഹിപ്പാലുവിന്റെ കണ്ടുപിടിത്തം.
എ.ഡി 52 : യേശുക്രിസ്തുവിന്റെ ശിഷ്യന്മാരില് ഒരാളായ സെന്റ് തോമസ് കേരളത്തില്‍ എത്തി.
എ.ഡി 68 : യഹൂദവംശജര്‍ കേരളത്തിലെത്തി.
എ.ഡി 74 : പ്ളിനി തന്റെ നാച്ചുറല്‍ ഹിസ്റ്ററി ഗ്രന്ഥത്തില്‍ കേരളത്തെ പരാമര്‍ശിക്കുന്നു.
എ.ഡി 550 : തേങ്ങ, കുരുമുളക് തുടങ്ങിയ കേരളീയോല്പന്നങ്ങളെ കോസ്മാസ് ഇന്‍ഡ് ഐക്കോപ്ളീറ്റ്സ് പരാമര്‍ശിക്കുന്നു.
എ.ഡി 630 : നരസിംഹവര്‍മ്മ പല്ലവ രാജാവിന്റെ കൊട്ടാരകവിയായ ദണ്ഡി തന്റെ ‘അവന്തിസുന്ദരകഥ’യില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് വിശിഷ്ട ബ്രാഹ്മണരെപ്പറ്റി എഴുതി. ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാങ്ങ് കേരളം സന്ദര്‍ശിച്ചു.
എ.ഡി 788 : ശ്രീശങ്കരാചാര്യരുടെ ജനനം.
Leave a Reply